Onam 2021: തനി നാടൻ ലുക്കിൽ തിളങ്ങി അനുശ്രീ
ഇന്നത്തെ ഈ കോവിഡ് കാലത്ത് ഓണം വരുന്നതും പോകുന്നതും പലരും അറിയുന്നത് ഇൻറർനെറ്റിലൂടെയാണ്. സോഷ്യൽ മീഡിയകളിൽ കേരളീയ വേഷത്തിലുള്ള ഫോട്ടോസ് കാണുമ്പോഴാണ് ഓണം എത്തിയ കാര്യം അറിയുന്നത്
മലയാള തനിമ വിളിച്ചോതുന്ന ഉത്സവമാണ് ഓണം. മലയാളിമങ്കമാരെ ധാരാളമായി ഈ ഓണ ദിവസങ്ങളിൽ കാണാൻ സാധിക്കും. മലയാളത്തിലെ നടിമാർ ഈ ദിവസങ്ങളിൽ മലയാളി മങ്കമാരെ പോലെ നാടൻ വേഷത്തിൽ ഫോട്ടോസ് പോസ്റ്റ് ചെയ്താണ് ആശംസകൾ അറിയിക്കുന്നത്.
ആ കൂട്ടത്തിൽ ആരാധകർ ഏറ്റവും കാത്തിരുന്ന ഒരു പോസ്റ്റായിരുന്നു അനുശ്രീയുടേത്. അനുശ്രീ കൂടുതലും നാടൻ വേഷത്തിലുള്ള ഫോട്ടോസാണ് പോസ്റ്റ് ചെയ്യാറുള്ളത്.
അനുശ്രീ മോഡേൺ വേഷത്തിൽ ചിത്രങ്ങൾ പങ്കുവച്ചാൽ ആരാധകർ ചേച്ചിക്ക് നാടൻ വേഷമാണ് കൂടുതൽ ചേരുന്നതെന്ന് കമന്റുകളുമായി വരികയും ചെയ്യും. ഇപ്പോഴിതാ അനുശ്രീ ഓണം സംബന്ധിച്ച് കിടിലം ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.
അനുശ്രീയുടെ കൂടുതൽ ചിത്രങ്ങളും എടുത്തിട്ടുള്ള നിതിൻ നാരായണനാണ് ഈ ഫോട്ടോസും എടുത്തിരിക്കുന്നത്. ഖജുരഹോ ബൗട്ടിക് ആണ് താരത്തിന് ഈ നാടൻ ലുക്കിന് വേണ്ടിയുള്ള സാരി നൽകിയിരിക്കുന്നത്. പിങ്കി വിശാൽ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഓണം ആശംസിച്ചുകൊണ്ട് ഒരുപാട് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.