Aparna Balamurali: കാഞ്ചീപുരം സാരിയിൽ അപർണ; ``അഴകീ``...എന്ന് മാളവികയുടെ കമന്റ്
ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ അപർണ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
പർപ്പിൾ & യെല്ലോ കോമ്പിനേഷനിലുള്ള കാഞ്ചീപുരം സാരിയാണ് അപർണയുടെ ഔട്ട്ഫിറ്റ്.
പോസ്റ്റിന് താഴെയായി മാളവിക ജയറാം കമന്റ് ചെയ്തിട്ടുണ്ട്. അഴകീ..നിന്നെ മിസ് ചെയ്യുന്നു എന്നാണ് മാളവിക കുറിച്ചിരിക്കുന്നത്.
ജയറാമിന്റെ മകളുടെ അടുത്ത സുഹൃത്താണ് അപർണ. മാളവികയുടെ വിവാഹത്തിന് അപർണ പങ്കെടുത്തിരുന്നു.
ഒരു സെക്കൻഡ് ക്ലാസ് യാത്രയാണ് അപർണയുടെ ആദ്യ സിനിമ. പിന്നീടിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായത്.
സുരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചു. സൂര്യ നായകനായ ചിത്രമാണത്.