Asin`s Daughter: മകളുടെ ചിത്രം പങ്കു വെച്ച് അസിൻ. മകൾ അമ്മയുടെ ഫോട്ടോകോപ്പി എന്ന് ആരാധകർ.

Fri, 15 Jul 2022-7:20 pm,

2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്.അമ്മയുടെ ഫോട്ടോ കോപ്പി തന്നെയാണ് മകൾ എന്നാണ് ആരാധകർ  പറയുന്നത്.

 

മകളുടെ പേരിനും ഒരുപാട് വ്യത്യസ്തതകളുണ്ടെന്ന് അസിൻ പറയുന്നു.ജാതിയോ മതമോ ലിംഗ ഭേദമോ ഒന്നും തന്നെ ഇല്ലാത്ത പേരാണ് തങ്ങൾ മകൾക്ക് നൽകിയിരിക്കുന്നത്

കുടുംബത്തോടൊപ്പം വിദേശത്ത് അവധിക്കാലം ചിലവഴിക്കുന്ന അസിൻ മകളുടെ ജൻമദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും  സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്

2001 ൽ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് അസിന്റെ സിനിമയിലെ തുടക്കം

2008 ൽ ഗജിനിയുടെ ഹിന്ദി റീമേക്കിലുടെ ബോളിവുഡിലും അസിൻ വരവറിയിച്ചു.ഗജിനി ബോളിവുഡിലെ ആദ്യ 100 കോടി ചിത്രമായി മാറി ബോക്സോഫീസ് തൂത്ത് വാരി

അജയ് ദേവേഗണിനും സൽമാൻ ഖാനും അക്ഷയ് കുമാറിനും എല്ലാം ഒപ്പം സൂപ്പർഹിറ്റ് ചിത്രങ്ങളിലും അസിൻ നായികയായി

ബോളിവുഡിൽ തിരക്കേറി നിന്ന സമയത്ത് തന്നെ വിവാഹത്തോടെ സിനിമയിൽ നിന്ന് അസിൻ ഇടവേള എടുക്കുകയായിരുന്നു

സിനിമയിലേക്കുള്ള അസിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുയാണ് ആരാധകർ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link