Bhavana: സാരിയിൽ അതിസുന്ദരിയായി ഭാവന, ചിത്രങ്ങൾ കാണാം

Fri, 02 Sep 2022-1:59 pm,

ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് ഭാവന.

 

ഷറഫുദ്ധീൻ ഒപ്പം അഭിനയിക്കുന്ന ‘ന്റിക്കാക്കക്കൊരു പ്രേമമണ്ടർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഭാവന മലയാളത്തിലേക്ക് വരുന്നത്.

 ഈ സമയങ്ങളിൽ കന്നഡ സിനിമകളിലായിരുന്നു ഭാവന അഭിനയിച്ചുകൊണ്ടിരുന്നത്. ഭാവനയുടെ ഭർത്താവ് നവീൻ കന്നഡ സിനിമയിലെ നിർമ്മാതാവ് കൂടിയാണ്. 2018-ലായിരുന്നു ഭാവനയുടെ വിവാഹം.

ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങൾ തരണം ചെയ്തു പലർക്കും പ്രചോദനമായി മുന്നോട്ട് വന്നിട്ടുള്ള ഒരാളാണ് ഭാവന. പലരും ആ സമയത്ത് മാറിനിന്നപ്പോഴും കാമുകനായ നവീൻ താരത്തിന് ഒപ്പമുണ്ടായിരുന്നു. 

മലയാളത്തിലേക്ക് വീണ്ടും ഭാവന മടങ്ങിയെത്തുമ്പോൾ പ്രേക്ഷകരും താരത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തിരിച്ചുവരവ് ഗംഭീരമാക്കും എന്ന് തന്നെയാണ് കരുതുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഭാവന ഏറ്റവും സജീവമായിട്ടുള്ള ഇൻസ്റ്റാഗ്രാമിലാണ്. 

 

നടിയും അവതാരകയുമായ ആര്യ ബഡായ് ഭാവനയ്ക്ക് സമ്മാനിച്ച ഒരു സാരിയുടുത്തുള്ള ഒരു മനോഹരമായ ഫോട്ടോഷൂട്ട് ഭാവന ചെയ്തിരിക്കുകയാണ്. 

ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ തിളങ്ങിയ ഭാവനയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അക്ഷയ് കുമാറാണ്. അതിസുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link