Bhavana Menon: പിങ്ക് ഡ്രസ്സിൽ സുന്ദരിയായി ഭാവന, ചിത്രങ്ങൾ വൈറലാകുന്നു
മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഭാവന തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
നവാഗതരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ അഭിനയ ജീവിതത്തിന് തുടക്കം.
താരതമ്യേനെ മികച്ച സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിന് ശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ ലഭിച്ചു.
നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ പിങ്ക് ഡ്രെസ്സിൽ അതിസുന്ദരിയായി എത്തിയിരിക്കുന്ന തന്റെ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് ഭാവന. ചിത്രത്തില്‍ വളരെ സുന്ദരിയായാണ് താരത്തെ കാണാന്‍ കഴിയുന്നത്