Kakshi Amminippilla Actress : കക്ഷിഃ അമ്മിണിപ്പിള്ളിയിലെ കാന്തി തന്നെയല്ലേ ഇത്? വൻ മേക്കോവറുമായി നടി Fara Shibla

Sat, 25 Sep 2021-5:03 pm,

അസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തിയ കക്ഷിഃ അമ്മിണിപ്പിള്ളയിലെ കാന്തി ആരും മറന്ന് കാണില്ല. ബോഡി ഷേമിങും മറ്റും നേരിടേണ്ടി വന്ന നടി സിനിമയ്ക്ക് വേണ്ടി 68 കിലോയിൽ നിന്ന് 85 കിലോയാക്കിയതും അതിന് ശേഷം അതിൽ 63 കിലോ ഭാരത്തിലേക്ക് തിരികെയെത്തിയുതും വലിയ വാർത്തകളായിരുന്നു.

ഇടയ്ക്കിടെയായി നടി തന്റെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കെവക്കാറുണ്ട്. അതിൽ ഏറ്റവും അവസാനമായി നടി പങ്കുവെച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയി ട്രെൻഡിങ്ങാണ്.

മിറർ സെൽഫിയാണ് (Mirror Selfie) ഷിബ്ല തന്റെ ഇൻസ്റ്റാഗ്രം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

"ഞാൻ ഈ കണ്ണാടിയുമായി പ്രണയത്തിലാണ്" എന്ന് ഷിബ്ല തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അടികുറിപ്പ് നൽകുകയും ചെയ്തു. 

വർക്ക് ഔട്ടും യോഗയും ചെയ്താണ് താൻ ഭാരം കുറിച്ചതെന്ന് നടി നേരത്തെ അറിയിച്ചിരുന്നു.

കക്ഷിഃ അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന ചിത്രത്തിൽ ഷിബ്ല അഭിനയിച്ചിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link