Gayathri Suresh : ബെൻസിന്റെ മുന്നിൽ ഗായത്രി സുരേഷിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ വൈറൽ

Wed, 20 Mar 2024-5:02 pm,

തൃശൂർ സ്ലാങ്ങിൽ സംസാരിച്ച് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിനയത്രിയാണ് നടി ഗായത്രി സുരേഷ്

മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്കെഎത്തിയ ഗായത്രി കഴിഞ്ഞ ഒമ്പത് വർഷത്തോളമായി മലയാളം തെലുങ്ക് സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു അഭിനയത്രിയാണ്. കൂടാതെ ഗായത്രിയെ ഒരു സോഷ്യൽ മീഡിയ താരമെന്ന് കൂടി വിശേഷിപ്പിക്കേണ്ടി വരും.

പലപ്പോഴും ഗായത്രി അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ ട്രോളുകളുടെ രൂപത്തിൽ വന്ന് താരത്തിന് തന്നെ പണികിട്ടാറുണ്ട്. പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കാനാണ് തന്റെ ആഗ്രഹമെന്ന് വരെ ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടായായിരുന്ന. ഇത് നടിയെ എയറിൽ എത്തിച്ച ഒരു സംഭവമായിരുന്നു

 

ഇതിനിടെയാണ് നടി സുഹൃത്തിന് ഒപ്പം സഞ്ചരിക്കവെ ഗായത്രിയുടെ വാഹനം മറ്റൊരു വാഹനത്തിന്റെ സൈഡ് ഗ്ലാസ് ഇടിച്ചുതെറിപ്പിക്കുകയും നിർത്താതെ പോവുകയും ചെയ്തിരുന്നു. ആ സംഭവത്തിന്റെ വീഡിയോ പുറത്ത് വരികയും അത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു

ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, എസ്കേപ്, മാഹി തുടങ്ങിയ സിനിമകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്. 

 

ഇനി ബാദൽ എന്ന സിനിമയാണ് ഗായത്രിയുടേതായി തിയറ്ററിൽ വരാൻ ഒരുങ്ങുന്നത്. കൂടാതെ മൂന്ന് തെലുങ്ക് സിനിമയിൽ ഗായത്രി അഭിനയിച്ചിരുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link