Gopika Ramesh: ഗ്ലാമറസ് ലുക്കിൽ തണ്ണീർമത്തനിലെ ഗോപിക

Thu, 21 Oct 2021-2:31 pm,

ജെയ്‌സൺ ഒരു വികാരവുമില്ലാത്ത പെണ്ണാണെന്ന് വിശേഷിപ്പിച്ച സ്റ്റെഫിയെ അവതരിപ്പിച്ചത് ഗോപിക രമേശ് എന്ന താരമായിരുന്നു. ആദ്യ സിനിമയിൽ നായികാ പ്രാധാന്യമുള്ള കഥാപാത്രം അല്ലാതിരുന്നിട്ട് കൂടിയും ഗോപികയ്ക്ക് ഒരുപാട് ആരാധകരെയാണ് ലഭിച്ചത്. 

 

അനശ്വര രാജനായിരുന്നു ആ സിനിമയിൽ നായികയായി അഭിനയിച്ചത്. ഗോപിക അതിന് ശേഷം വാങ്ക് എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.

അടുത്തിടെ ഒരു സ്വകാര്യ ചാനലിൽ താരത്തിന്റെ ഗ്ലാമറസ് വേഷത്തെ കളിയാക്കി ഒരു പ്രോഗ്രാമിൽ പരാമർശിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 

 

ആ പ്രോഗ്രാമിൽ കഥാപാത്രങ്ങളായ സിനിമ താരങ്ങൾക്ക് എതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടി എന്ന പോലെ താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

ഷോർട്ട് ജീൻസും ടി ഷർട്ടും ധരിച്ചുള്ള ഗോപിക ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഇൻസ്റ്റാഗ്രാമിൽ മൂന്ന് ലക്ഷത്തിൽ അധികം ഫോള്ളോവെഴ്‌സുള്ള ഒരു താരമാണ് ഗോപിക. 

അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. 

അമൽ എബ്രഹാം ഷാജി എടുത്ത ചിത്രങ്ങളാണ് ഇവ. ലൂസി ഗൂസി ബൈ രവീണയാണ് ഔട്ട്ഫിറ്റ് ചെയ്തിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link