Isha Koppikar: പതിനെട്ടാം വയസിലെ കാസ്റ്റിംഗ് കൗച്ച്; വെളിപ്പെടുത്തലുമായി ഇഷ കോപ്പിക്കർ!
ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ഒരു നടിയാണ് ഇഷ കോപ്പികർ. തന്റെ തുറന്നു പറച്ചിലിലൂടെയും ഗ്ലാമറസ് റോളുകളിലൂടെയും താരമായി മാറിയ ഒരു നടിയാണ് ഇഷ.
ബോളിവുഡിലേതുപോലെ തെന്നിന്ത്യയിലും തന്റെ സാന്നിധ്യം അറിയിക്കാൻ ഇഷയ്ക്ക് കഴിഞ്ഞിരുന്നു. എൻഒസി കാർഗിൽ, കമ്പനി, 36 ചൈന ടൗൺ തുടങ്ങീ സൂപ്പർ ഹിറ്റുകൾ താരത്തിന്റെ സ്വന്തമാണ്.
ഇപ്പോഴിത് താരത്തിന്റെ തുറന്നു പറച്ചിൽ വൈറലാകുകയാണ്. താൻ അനുഭവിച്ച ചില മോശം കാര്യങ്ങളായിരുന്നു ഇഷ തുറന്നു പറഞ്ഞത്, ഐറ്റം സോംഗുകളിൽ നിന്നോ അല്ലെങ്കിൽ ഗ്ലാമറസ് റോളുകളിൽ നിന്നോ ശക്തമായ കഥാപാത്രങ്ങളിലേക്ക് വരാൻ എന്നെങ്കിലും ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് ബോളിവുഡിൽ ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കാനുള്ള അധികാരം സ്ത്രീകൾക്ക് ഇല്ലെന്നാണ് താരം പറഞ്ഞത്.
അവിടെ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നതല്ല അതൊക്കെ നായകന്മാരും നടന്മാരുമായിരിക്കും തീരുമാനിക്കുകയെന്നും. അതുകൊണ്ടുതന്നെ എന്റെ സമയത്ത് പല നടിമാരും ഇൻഡസ്ട്രി വിട്ടു പോയെന്നും.
പെൺകുട്ടികൾ ഒന്നുകിൽ വഴങ്ങുക അല്ലെങ്കിൽ ഇട്ടിട്ടു പോകുക അതെ നിവർത്തിയുള്ളുവെന്നും താരം പറഞ്ഞു.
ഇതിനൊപ്പമാണ് തനിക്ക് 18 മത്തെ വയസിൽ നേരിടേണ്ടിവന്ന കാസ്റ്റിംഗ് കൗച്ചിനെ പറ്റി ഇഷ തുറന്നു പറഞ്ഞത്. വർക്ക് ചെയ്യണമെങ്കിൽ കൂടുതൽ സൗഹൃദം കാണിക്കണമെന്നാണ് ഒരു നിർമ്മാതാവ് താരത്തിനോട് പറഞ്ഞത്.
തനിക്ക് 18 വയസുള്ളപ്പോൾ ഒരു നടനും സെക്രട്ടറിയും തന്നെ കാസ്റ്റിംഗ് കൗച്ചിനായി സമീപിച്ചിരുന്നുവെന്നും കൂടുതൽ അവസരം കിട്ടണമെങ്കിൽ നടന്മാരുമായി നല്ല സൗഹൃദം ഉണ്ടാക്കണമെന്നാണ്.
പൊതുവെ ഫ്രണ്ട്‌ലി ആണ് ഞാൻ പിന്നെ അവർ എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്? എന്നാൽ ഇക്ത കപൂർ പറഞ്ഞിട്ടുള്ളത് കുറച്ചെങ്കിലും തലക്കനം നമ്മൾ കാണിക്കണമെന്നാണ് എന്നും താരം പറഞ്ഞു.
അതുപോലെ തനിക്ക് 23 വയസുള്ളപ്പോഴും ഹിന്ദി സിനിമയിലെ ഒരു എ ലിസ്റ്റ് ആക്‌ടർ തന്നോട് ഡ്രൈവറെ ഒന്നും കൂടാതെ ഒറ്റയ്ക്ക് കാണാൻ വരാൻ പറഞ്ഞിരുന്നു, പക്ഷെ ഞാൻ സമ്മതിച്ചില്ലെന്നും താരം പറഞ്ഞു.
സിനിമാ ലോകത്തെ ഇത്തരത്തിലുള്ള മോശം കാര്യങ്ങളെ കുറിച്ച് ഇതിനു മുൻപും ഒരു മടിയുമില്ലാതെ തുറന്നു പറഞ്ഞിരുന്ന താരം തന്നെയാണ് ഇഷ. എല്ലാ ഇൻഡസ്ട്രികളെയും പ്രതിക്കൂട്ടിലാക്കുന്നതാണ് ഇത്തരത്തിലുള്ള പ്രവർത്തികളെന്നും താരം പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമാകുന്ന ഇഷയുടെ ഒടുവിലിറങ്ങിയ തമിഴ് ചിത്രം അയലാനാണ്.