Manjima Mohan: സ്റ്റണ്ണിംഗ്! ഫിറ്റ്നെസ് വീണ്ടെടുത്ത് മഞ്ജിമ; പുത്തൻ ലുക് വൈറൽ
ബാലതാരമായാണ് മലയാളികൾക്ക് മഞ്ജിമയെ കൂടുതൽ പരിചയം.
2015ൽ നായികയായി അഭിനയിച്ച 'ഒരു വടക്കൻ സെൽഫി' എന്ന മലയാളം ചിത്രം വൻ ഹിറ്റായിരുന്നു.
2016ൽ പുറത്തിറങ്ങിയ ‘അച്ചം യെൻബദു മടമയ്യട’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ തമിഴ് സിനിമയിൽ ശ്രദ്ധേയയായത്.
ചിത്രത്തിലെ ചിമ്പുവിനൊപ്പമുള്ള ‘തള്ളിപ്പോകാതെ’ എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ഈ ചിത്രം മഞ്ജിമയ്ക്ക് നിരവധി തമിഴ് ആരാധകരെ നേടിക്കൊടുത്തു.
തുടർന്നും നിരവധി തമിഴ് ചിത്രങ്ങളിൽ താരം അഭിനയിച്ചു.
നടൻ ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ ഭർത്താവ്.
2022 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
മഞ്ജിമ മോഹൻ ഇപ്പോൾ ശരീരഭാരം പൂർണമായും കുറച്ചിരിക്കുകയാണ്.