Manjima Mohan: ഓണം സ്പെഷ്യൽ ചിത്രങ്ങളുമായി മഞ്ജിമ മോഹൻ - കാണാം ചിത്രങ്ങൾ
വെള്ള നിറത്തിലുള്ള സാരിയും അതിന് ചേരുന്ന ഓർണമെന്റ്സുമാണ് മഞ്ജിമ ധരിച്ചിരിക്കുന്നത്.
ഹെയർ സ്റ്റൈലിംഗും കോസ്റ്റ്യൂമിന് അനുസരിച്ചാണ് സെറ്റ് ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ എഴുപതിനായിരത്തിലധികം പേർ ലൈക്കും നിരവധി പേർ കമന്റും രേഖപ്പെടുgത്തി.
ഓണം 2023 എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് മഞ്ജിമ മോഹൻ.
നിരവധി മലയാള സിനിമകളിൽ മഞ്ജിമ അഭിനയിച്ചിട്ടുണ്ട്.
2015ൽ നായികയായി അഭിനയിച്ച 'ഒരു വടക്കൻ സെൽഫി' എന്ന മലയാളം ചിത്രം വൻ ഹിറ്റായിരുന്നു.
2016ൽ പുറത്തിറങ്ങിയ ‘അച്ചം യെൻബദു മടമയ്യട’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ തമിഴ് സിനിമയിൽ ശ്രദ്ധേയയായത്.
നടൻ ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ ഭർത്താവ്.