Meera Jasmine: അതീവ ഗ്ലാമറസ് ലുക്കിൽ മീര ജാസ്മിൻ, അമ്പരന്ന് ആരാധകർ, ചിത്രങ്ങൾ കാണാം
മീര ജാസ്മിന്റെ തിരിച്ചുവരവ് സിനിമയിലേക്ക് മാത്രമുള്ളതായിരുന്നില്ല. പ്രേക്ഷകരിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാൻ മീര ശ്രമിച്ചു. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ സജീവമല്ലായിരുന്ന മീര ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുകയും മലയാളി പ്രേക്ഷകർ വലിയ രീതിയിൽ താരത്തിനെ വരവേൽക്കുകയും ചെയ്തിരുന്നു.
മീര ജാസ്മിന്റെ അതി ശക്തമായ തിരിച്ചുവരവ് സോഷ്യൽ മീഡിയയിലും കണ്ടു.
ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ടുകൾ ചെയ്ത് മലയാളികളെ ഓരോ തവണയും ഞെട്ടിച്ച മീര ജയറാം നായകനായ സത്യൻ അന്തിക്കാട് ചിത്രമായ മകളിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തി
തിരിച്ചുവരവിലും ഒട്ടും നിരാശയാക്കിയില്ല മീര. മികച്ച പ്രകടനത്തിലൂടെ മീര കൈയടി നേടി.
പുതുമുഖ നായികമാരെ വെല്ലുന്ന ലുക്കിലാണ് മീര ജാസ്മിൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മീര ജാസ്മിൻ.
രാഹുൽ ജാഞ്ചിയാനി എടുത്ത ഫോട്ടോഷൂട്ടിൽ സാനിയ, പ്രണവ് സൂദ് എന്നിവരുടെ സ്റ്റൈലിങ്ങിലാണ് മീര ജാസ്മിൻ തിളങ്ങിയത്.
ജാസ്മിൻ ലൂയിസ് റോഡ്രിഗസ് ആണ് മേക്കപ്പ് ചെയ്തത്. ഞങ്ങളുടെ പഴയ മീര ജാസ്മിൻ തന്നെയാണോ എന്ന് സംശയിച്ച് ആരാധകർ ഞെട്ടിയിരിക്കുകയാണ്.