Nyla Usha: പുത്തൻ മേക്കോവറിൽ നൈല ഉഷ, ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകരും!

Mon, 31 Oct 2022-7:03 pm,

ആദ്യ ചിത്രത്തിനെക്കാൾ ജയസൂര്യയുടെ നായികയായുള്ള രണ്ടാമത്തെ ചിത്രമായിരുന്നു നൈലയുടെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. ‘പുണ്യാളൻ അഗർബത്തീസ്’ എന്ന സിനിമയായിരുന്നു അതിന് ശേഷം ഇറങ്ങിയത്. 

പിന്നീട് നിരവധി സിനിമകളിൽ നൈല നായികയായും സഹനടിയായും അഭിനയിച്ചിട്ടുണ്ട്. പാപ്പനാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയ നൈലയുടെ ചിത്രം.  ഫയർമാൻ, പത്തേമാരി, പ്രേതം, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ സിനിമകളിൽ നൈല ഉഷ അഭിനയിച്ചിട്ടുണ്ട്. 

ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയിലാണ് നൈല ഉഷ ഇനിയും അഭിനയിക്കുന്നത്. 2007-ലായിരുന്നു നൈല ഉഷ വിവാഹിതയായത്. റോണ രാജൻ എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. ആർണവ് എന്ന പേരിൽ ഒരു മകനുണ്ട്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് നൈല ഉഷ. 

 

കൈയിൽ കോഫീ ഗ്ലാസും പിടിച്ചിരിക്കുന്ന പുതിയ ഫോട്ടോ താരം പങ്കുവച്ചിട്ടുണ്ട്. ഹെയർ സ്റ്റൈലിൽ ഒരു ചേഞ്ചും ചിത്രങ്ങളിൽ കാണാൻ പറ്റും. 

കഴിഞ്ഞ ദിവസം ചായ കുടിക്കുന്ന ഒരു ഫോട്ടോയും നൈല പോസ്റ്റ് ചെയ്തിരുന്നു. ചായയ്ക്ക് ആണോ കോഫിക്കണോ കൂടുതൽ ഫാൻസെന്ന് തിരയുകയായിരുന്നു താരം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link