Parvathy Krishna: ശരീരഭാരം കുറച്ച് പാർവതി കൃഷ്ണ, ചിത്രങ്ങൾ വൈറൽ
കൃത്യമായ വർക്ക് ഔട്ടും ഡയറ്റ് പ്ലാനുമുണ്ടെങ്കിൽ ഇത് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു സിനിമ-സീരിയൽ താരം
. 2014 തൊട്ട് അഭിനയ രംഗത്ത് സജീവമായി തുടരുന്ന നടി പാർവതി കൃഷ്ണനാണ് പ്രസവത്തിന് ശേഷം തന്റെ ശരീരഭാരം കുറച്ച് മലയാളികൾ ഞെട്ടിച്ചിരിക്കുന്നത്.
അതും 26 കിലോ ഭാരമാണ് പാർവതി കുറച്ചതെന്ന് കൂടി അറിഞ്ഞാൽ ആരായാലും അഭിനന്ദിച്ച് പോകും. മുമ്പും ഇപ്പോഴുമുള്ള ചിത്രങ്ങൾ ചേർത്താണ് പാർവതി ഇത് പങ്കുവച്ചത്. 2020-ലായിരുന്നു പാർവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.
മുമ്പും പല നടിമാരും ഇതുപോലെ ശരീരഭാരം കുറച്ച് മേക്കോവർ ഒക്കെ നടത്തിയിട്ടുണ്ടെങ്കിലും ഇത്രത്തോളം കുറച്ചൊരു താരമുണ്ടോ എന്നത് സംശയമാണ്. “
26 കിലോ കുറഞ്ഞു.. കൂൾ റൈറ്റ്!! ഈ പരിവർത്തനത്തിന് എന്നെ സഹായിച്ചതിന് ഫിറ്റ്‌ട്രീറ്റ് കപ്പിളിന് ഒരിക്കൽ കൂടി നന്ദി..”, പാർവതി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.
നടിമാരായ സാധിക വേണുഗോപാൽ, ആതിര മാധവ് എന്നിവർ പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. എന്തായാലും പാർവതിയുടെ ഈ മേക്കോവർ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അമ്മ മാനസം, ഈശ്വരൻ സാക്ഷിയായി, രാത്രി മഴ എന്നീ പരമ്പരകളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. ഫഹദിന്റെ മാലിക്ക് എന്ന സിനിമയിലും പാർവതി വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചിരുന്നു.