Prayaga Martin: കല്യാണ ഡ്രസിൽ പ്രായാഗ മാർട്ടിൻ, ചിത്രങ്ങൾ വൈറലാകുന്നു
മലയാളത്തിൽ കുറെ സിനിമകളിലും പ്രയാഗ നായികയായി അഭിനയിച്ചു. മലയാളത്തിൽ താരം നായികയാവുന്നത് ഉണ്ണിമുകുന്ദന്റെ സിനിമയിലൂടെയാണ്.
കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ഒരു പഴയ ബോംബ് കഥ, ബ്രദർസ് ഡേ തുടങ്ങിയ സിനിമകളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിലായി അഭിനയിച്ചത് തമിഴ് നടൻ സൂര്യയുടെ നായികയായി നവരസ എന്ന അന്തോളജി ചിത്രത്തിലാണ്. ആ സിനിമ പരാജയപ്പെട്ടപ്പോൾ പ്രയാഗ സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾക്ക് ഇരയായി.
സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായിട്ടുള്ള ഒരാളാണ് പ്രയാഗ മാർട്ടിൻ. ധാരാളം ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളും വീഡിയോസും എല്ലാം പ്രയാഗ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെക്കാറുണ്ട്.
പ്രയാഗ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.
വെഡിങ് വസ്ത്രങ്ങൾ ധരിച്ചാണ് പ്രയാഗ ഈ തവണ ഫോട്ടോസ് എടുത്തിരിക്കുന്നത്.
“വാ നമ്മുക്ക് വിവാഹം കഴിക്കാം..’ എന്ന ക്യാപ്ഷനോടെയാണ് പ്രയാഗ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
വർവാദു വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ടി ആൻഡ് എം സിഗ്‌നേച്ചർ ആണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
ജൂലി ജൂലിയനാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.