Onam 2021: ഓണപ്പുടവയിൽ സുന്ദരിയായി പ്രിയ വാര്യർ, ചിത്രങ്ങൾ കാണാം..
കണ്ണിറുക്കി കാണിച്ചുകൊണ്ട് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധനേടിയ പ്രിയ വാര്യർ ഒറ്റ രാത്രി കൊണ്ട് ഇന്ത്യയിൽ മുഴുവനും അറിയപ്പെടുന്ന താരമായി മാറുകയും ചെയ്തു.
സമൂഹ മാധ്യമങ്ങളിൽ എങ്ങും പ്രിയ വാര്യരുടെ പോസ്റ്റുകൾ കൊണ്ട് നിറഞ്ഞു. ട്രോളുകളായും വീഡിയോ കട്ട് ചെയ്തും ഒക്കെ ആ പാട്ടിലെ ആ സീനുകൾ പ്രചരിച്ചു.
പ്രിയ വാര്യരെ സോഷ്യൽ മീഡിയയിൽ ആളുകൾ തിരഞ്ഞു. ഒറ്റ ദിവസംകൊണ്ട് പ്രിയ വാര്യർക്ക് 6 ലക്ഷത്തിൽ അധികം ഫോളോവേഴ്സ് കൂടുകയും ചെയ്തു എന്നതാണ് സത്യം. പിന്നീട് പ്രിയ വാര്യരുടെ നാളുകളായിരുന്നു
സിനിമ ഇറങ്ങിയപ്പോൾ പരാജയപ്പെട്ടെങ്കിലും പാട്ട് ഗംഭീരഹിറ്റായി മാറി കഴിഞ്ഞിരുന്നു. പ്രിയ വാര്യർക്ക് ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ വന്നു. കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും പ്രിയവാര്യർ അഭിനയിച്ചു.
പ്രിയ അതിന് ശേഷം ഇടുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടേയിരുന്നു. ഇപ്പോഴിതാ ഓണപ്പുടവ ധരിച്ചുള്ള ഫോട്ടോസാണ് വൈറലായിരിക്കുന്നത്.
ഓണപ്പുടവ ഉടുത്ത് പൂക്കളമിട്ട് കൊണ്ടുള്ള പ്രിയവാര്യരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
നയകാ ഫാഷൻസിന്റെ കസവ് സാരിയുടുത്ത് പൂക്കളമിടുന്ന പ്രിയവാര്യരുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. കസവ് സാരിയിൽ കാണാൻ അതിസുന്ദരിയായിട്ടുണ്ടെന്ന് ഒരുപാട് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.