Actress Priyanka Mohan | ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന സിനിമ - `ഡോക്ടർ` ലൊക്കേഷനിലെടുത്ത ചിത്രങ്ങളുമായി പ്രിയങ്ക മോഹൻ
തിയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രം നെറ്റ്ഫ്‌ലിക്‌സിലും സണ്‍ ടിവിയിലും പ്രീമിയര്‍ ചെയ്തിരുന്നു.
25 ദിവസങ്ങൾ കൊണ്ടാണ് ശിവകാർത്തികേയൻ ചിത്രം നൂറു കോടി കളക്ഷൻ നേടിയത്.
മനുഷ്യകടത്തിനെ (Human Trafficking) കുറിച്ചാണ് സിനിമ. പ്രിയങ്ക അരുള്‍ മോഹന്‍, വിനയ്, അര്‍ച്ചന, യോഗി ബാബു, റെഡിന്‍ കിങ്ങ്സ്ലി തുടങ്ങിയവരാണ് ശിവകാർത്തികേയനെ കൂടാതെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്റർ തുറന്നപ്പോൾ ആദ്യം ഇറങ്ങിയ തമിഴ് ചിത്രം ഡോക്ടറാണ്.
റിലീസ് ചെയ്ത ദിവസം തന്നെ ഡോക്ടർ മികച്ച പ്രതികരണം സ്വന്തമാക്കുകയായിരുന്നു.
ഒക്ടോബർ 9നാണ് ചിത്രം റിലീസ് ചെയ്തത്.
ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഡോക്ടര്‍.