Raai Laxmi: റായ് ലക്ഷ്മിയുടെ ജിം ചിത്രങ്ങൾ വൈറലാകുന്നു

Mon, 08 Nov 2021-2:48 pm,

മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും നായികയായി നിരവധി സിനിമകളിൽ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കർണാടക സ്വദേശിനിയായ താരം ആദ്യം അഭിനയിക്കുന്നത് തമിഴിലാണ്.

മോഹൻലാൽ ചിത്രമായ റോക്ക് ആൻഡ് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തിലേക്ക് എത്തുന്നത്. 2007-ലായിരുന്നു അത്. വർഷം ഇത്രയും കഴിഞ്ഞിട്ടും അന്നത്തെ അതെ ലുക്കിൽ തന്നെയാണ് താരത്തിനെ ഇപ്പോഴും കാണാൻ സാധിക്കുന്നത്. 

 

ഫിറ്റ്നെസ്സ് ഏറെ ശ്രദ്ധിക്കുന്ന ഒരു താരമാണ്. ബോളിവുഡ് നടിമാർ പൊതുവേ അങ്ങനെയാണ് എന്നതാണ് സത്യം.  കൃത്യമായ ഡയറ്റും വർക്ക്ഔട്ട് പ്ലാനും കൊണ്ട് പോകുന്നവരാണ് ബോളിവുഡ് നടിമാർ. ഇപ്പോൾ തെന്നിന്ത്യയിലെ നടിമാരും അത് ശ്രദ്ധിക്കാറുണ്ട്. 

ജിമ്മിൽ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരിൽ ചിലർ വിമർശിച്ചിരിക്കുന്നത്. സാധാരണ എല്ലാവരും ജിമ്മിൽ പോകുന്നത് വർക്ക് ഔട്ട് ചെയ്യാനാണ് ഇത് വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങളില്ല സെൽഫികൾ മാത്രമാണല്ലോ എന്നായിരുന്നു പലരും ചോദിച്ചത്.

എന്നാൽ വർക്ക് ഔട്ട് ശേഷമാണ് താരം ഫോട്ടോസ് എടുത്തിരിക്കുന്നതെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. 

ഇതിന് മുമ്പ് താരം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

കൂടുതൽ ആളുകളും ചിത്രങ്ങൾക്ക് നല്ല കമന്റുകളാണ് നൽകിയിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link