`Rachana Narayanankutty: `അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലാതാക്കുന്ന ഭഗവാന്റെ സന്നിധിയിൽ`` - രചന നാരായണൻകുട്ടി ചിത്രങ്ങൾ
തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.
നേർച്ചയായി താരം തന്റെ മുടി മുറിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലാതാക്കുന്ന ഭഗവാന്റെ സന്നിധിയിൽ എന്ന കുറിപ്പോടെയാണ് രചന നാരായണൻകുട്ടി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മികച്ച നർത്തകി കൂടിയാണ് രചന നാരായണൻകുട്ടി.