Radhika Sarathkumar: രാമലീലയിൽ ദിലീപിന്റെ അമ്മ, ഇട്ടിമാണിയിൽ മോഹൻലാലിനൊപ്പവും; രാധിക ശരത്കുമാറിന്റെ മലയാളത്തിലെ പവർഫുൾ കഥാപാത്രങ്ങൾ
പവി കെയർ ടേക്കർ - 2024 പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് പവി കെയർ ടേക്കർ. വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിൽ മറിയാമ്മ എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിച്ചിരിക്കുന്നത്.
രാമലീല (2017) - ദിലീപ് നായകനായ രാമലീല വലിയ വിജയം നേടിയ ചിത്രമാണ്. ചിത്രത്തിൽ ദിലീപിന്റെ അമ്മ വേഷമാണ് രാധിക ചെയ്തത്. ഏറെ ശ്രദ്ദ നേടിയ കഥാപാത്രമാണിത്.
ഇട്ടിമാണി - മെയ്ഡി ഇൻ ചൈന (2019) - മോഹൻലാൽ നായകനായ ചിത്രമാണ് ഇട്ടിമാണി. പ്ലാമ്മൂട്ടിൽ അന്നാമ്മ എന്ന കഥാപാത്രത്തെയാണ് രാധിക ഈ ചിത്രത്തിൽ അഴതരിപ്പിച്ചത്.
ദ ഗാംബിനോസ് (2019) - ഗിരീഷ് പണിക്കർ സംവിധാനം ചെയ്ത ദ ഗാംബിനോസിൽ ഒരു പ്രധാന കഥാപാത്രത്തെ രാധിക ശരത് കുമാർ അവതരിപ്പിച്ചിരിക്കുന്നു.
മലയാള സിനിമാ ലൊക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് രാധിക ശരത്കുമാർ രംഗത്തെത്തിയിട്ടുണ്ട്. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധിക വെളിപ്പെടുത്തിയിരിക്കുന്നത്.