Sangeetha Krish: ക്യൂട്ട് ലുക്കിൽ സമ്മർ ഇൻ ബത്ലഹേമിലെ ജ്യോതി, ചിത്രങ്ങൾ കാണാം
പിന്നീട് മലയാളത്തിൽ സുരേഷ് ഗോപി ചിത്രമായ ഗംഗോത്രിയിൽ അഭിനയിച്ചുകൊണ്ട് കരിയറിന് തുടക്കം കുറിച്ചു. നായികയായും സഹനടിയായും നിരവധി സിനിമകളിൽ സംഗീത അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ തന്നെ സംഗീത ധാരാളം സിനിമകൾ ചെയ്തിട്ടുണ്ട്. സമ്മർ ഇൻ ബത്.ലഹേം, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ സിനിമകളിലൂടെ സംഗീത മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. ഇംഗ്ലീഷ് മീഡിയം എന്ന സിനിമയിൽ നായികയായി അഭിനയിക്കുകയും ചെയ്തു.
എഴുപുന്ന തരകൻ, ശ്രദ്ധ, വർണകാഴ്ചകൾ, ചില്ലക്ഷരങ്ങൾ, ഇങ്ങനെയൊരു നിലാപക്ഷി, ഉത്തമൻ, ശംഭോ മഹാദേവ, മാജിക് ലാംപ് തുടങ്ങിയ സിനിമകളിൽ സംഗീത മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.
തമിഴിലും തെലുങ്കിലും നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട് സംഗീത. ഇപ്പോഴും ആ ഭാഷകളിൽ സജീവമായി നിൽക്കുന്ന സംഗീത 2009-ലാണ് വിവാഹിതയാകുന്നത്.
കൃഷ് എന്ന് അറിയപ്പെടുന്ന വിജയ് ബാലകൃഷ്ണൻ എന്ന ഗായകനാണ് താരത്തിന്റെ ഭർത്താവ്. ഇരുവർക്കും ഒരു മകളുമുണ്ട്.
ഇപ്പോഴും സംഗീതയെ കാണാൻ പഴയ പോലെ തന്നെയുണ്ടെന്ന് പുതിയ ചിത്രങ്ങൾ കണ്ടാൽ മനസ്സിലാകും.
സാരിയിൽ അതിസുന്ദരിയായി തിളങ്ങിയ സംഗീതയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 44 വയസ്സുണ്ടെന്ന് ഫോട്ടോയിലെ ലുക്ക് കണ്ടാൽ തോന്നുകയില്ലെന്ന് ആരാധകർ പറയുന്നു.