Saniya Iyappan: കുറിപ്പ് ടി-ഷർട്ടുമായി സാനിയ ഇയ്യപ്പൻ, ഫോട്ടോസ് വൈറലാകുന്നു
നേരത്തെ കോവിഡ് സാഹചര്യങ്ങൾ കാരണം തിയേറ്ററിൽ റിലീസ് കാണാതെ ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
എന്നാൽ തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചതോടെ സിനിമ ഒ.ടി.ടി വേണ്ടന്ന് തീരുമാനിക്കുകയും ചെയ്തു. സിനിമ പ്രേമികൾക്ക് ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന സിനിമയിൽ ഒന്ന് കൂടിയാണ് കുറുപ്പ്.
മരിക്കാർ റിലീസ് ഇതുവരെ തീരുമാനം ആവാത്തതുകൊണ്ട് തന്നെ തിയേറ്ററുകളിൽ ആളുകൾ ഇരച്ചുകയറാൻ സാധ്യതയുള്ള ചിത്രമാണ് കുറുപ്പ്
പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ്. അതുകൊണ്ട് തന്നെ എന്തായിരിക്കും സുകുമാര കുറുപ്പിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് അറിയാൻ സിനിമ പ്രേക്ഷകർക്കും ഏറെ താല്പര്യമുണ്ട്.
ഇപ്പോഴിതാ നടി സാനിയ ഇയ്യപ്പൻ കുറുപ്പ് ചിത്രത്തിന് കൂടുതൽ പ്രൊമോഷൻ നൽകിയിരിക്കുകയാണ്. മൈ ഡെസിഗ്നേഷൻ എന്ന ക്ലോത്തിങ്ങ് ബ്രാൻഡിന്റെ കുറുപ്പ് ടി-ഷർട്ട് ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് സാനിയ.
‘കുറുപ്പ് – വാണ്ടഡ് സിൻസ് 1984 എന്ന ലോഗോ ഷർട്ടിന്റെ മുന്നിൽ തന്നെ കാണാൻ സാധിക്കും. കറുപ്പ് നിറത്തിലെ ടി-ഷർട്ടാണ് സാനിയ ഇട്ടിരിക്കുന്നത്. ദുൽഖർ ആരാധകർ ഒരിക്കലും ഇത് മിസ് ചെയ്യാൻ പാടില്ലായെന്ന് സാനിയ ഫോട്ടോസിനൊപ്പം കുറിച്ചിട്ടുണ്ട്.