Sarayu Mohan: സ്റ്റൈലിഷ് ലുക്കിൽ സരയു മോഹൻ, ചിത്രങ്ങൾ കാണാം
സരയു ഒന്നി നു പിറകെ ഒന്നായി സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധേനേടിയെടുത്തു. ചേകവർ, ഫോർ ഫ്രണ്ട്സ്, സഹസ്രം, നാടകമേ ഉലകം, ജനപ്രിയൻ, ഹസ്ബൻഡ്സ് ഇൻ ഗോവ, നിദ്ര, ഹീറോ, ഒന്നും മിണ്ടാതെ, വർഷം, സാൾട്ട് മാങ്കോ ട്രീ, ഷെർലോക് ടോംസ്, കക്ഷി അമ്മിണി പിള്ള, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിധി എന്ന സിനിമയിലാണ് അവസാനമായി സരയു അഭിനയിച്ചത്. ടെലിവിഷൻ സീരിയലുകളിലും സരയു അഭിനയിച്ചിട്ടുണ്ട്. വേളാങ്കണി മാതാവ്, ഈറൻ നിലാവ്, മനപ്പൊരുത്തം, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ സരയു അഭിനയിച്ചിട്ടുണ്ട്.
ചാനൽ ഷോകളിലും റിയാലിറ്റി ഷോകളിൽ അതിഥിയായും അവതാരകയായുമെല്ലാം സരയു തിളങ്ങിയിട്ടുണ്ട്. വിവാഹിതയായ ശേഷവും അഭിനയ രംഗത്ത് തുടരുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് സരയു.
ഇൻസ്റ്റാഗ്രാമിൽ സജീവമായ സരയു തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്.
സ്വിമ്മിങ് പൂളിന് അരികിൽ കുർത്തി ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് സരയു നിൽക്കുന്നത്. കഫേ ഫാഷനാണ് ഔട്ട്ഫിറ്റ് ചെയ്തിരിക്കുന്നത്. ഷൈൻ സി.വിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.