Shaalin Zoya: സാരിയിൽ പൊളി ലുക്കിൽ ശാലിൻ സോയ, ചിത്രങ്ങൾ കാണാം

Thu, 30 Jun 2022-1:13 pm,

ഒരേ സമയത്ത് സിനിമകളിലും സീരിയലുകളിലുമായി സജീവമായി നിന്ന് പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ ശാലിൻ ഇന്നിപ്പോൾ ഒരുപാട് ആരാധകരുമുണ്ട്. ശാലിൻ സിനിമയിൽ ബാലതാരമായി അഭിനയിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു. 

ഏകദേശം 16 വർഷത്തിൽ അധികം അഭിനയ രംഗത്ത് തുടരുന്ന ഒരാളാണ് ശാലിൻ സോയ. സിനിമയിൽ അഭിനയം മാത്രം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളല്ല ശാലിൻ. അതിന്റെ ഭാഗമായി നിരവധി ഷോർട്ട് ഫിലിമുകളും ശാലിൻ സംവിധാനം ചെയ്തിട്ടുണ്ട്.

ശാലിൻ സംവിധാനം ചെയ്ത ആദ്യ സിനിമയുടെ ഷൂട്ടിങ്ങും പൂർത്തിയായിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമയിൽ നായികയായി കാണുന്നതിനോടൊപ്പം തന്നെ ശാലിനെ മലയാളികൾക്ക് സംവിധായകയായും കാണാൻ പറ്റുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

 

 ധമാക്ക എന്ന ചിത്രത്തിലാണ് അവസാനമായി ശാലിൻ അഭിനയിച്ചത്. ശാലിന്റെ 3-4 സിനിമകൾ വേറെയും ഇറങ്ങാനുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ശാലിൻ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. 

 

ഗ്ലാമറസ്, മോഡേൺ, നാടൻ ലുക്കിൽ ശാലിൻ ഷൂട്ട് ചെയ്യാറുണ്ട്. ഇപ്പോഴിതാ സാരിയിൽ ശാലിൻ ചെയ്ത ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. 

വിഷ്ണു വിജയൻ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. 

മീനൻസിയുടെ ഡിസൈനിലുള്ള സാരിയാണ് ശാലിൻ ധരിച്ചിക്കുന്നത്. സാരിയിൽ സുന്ദരി ആയിട്ടുണ്ടെന്ന് ആരാധകർ പറയുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link