Shivani Narayanan: പൂളിൽ പോളിലൂക്കിൽ ബിഗ് ബോസ് താരം ശിവാനി, ചിത്രങ്ങൾ കാണാം
മലയാളികൾ മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ കാണുന്നത് തമിഴ് പതിപ്പാണ്. തമിഴ് ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയും സുപരിചിതയുമായി മാറിയ താരമാണ് നടി ശിവാനി നാരായണൻ.
തമിഴ് സീരിയൽ രംഗത്ത് വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രധാന വേഷത്തിൽ എത്തിയ ശിവാനി ബിഗ് ബോസിന് മുമ്പ് തന്നെ അവിടെയുള്ള പ്രേക്ഷകർക്ക് അറിയുന്ന താരമാണ്.
ജോഡി നമ്പർ വൺ എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയിലും ശിവാനി മത്സരാർത്ഥിയായി പങ്കെടുത്തിട്ടുണ്ട്. അതിന് ശേഷമാണ് ബിഗ് ബോസിന്റെ നാലാമത്തെ സീസണിലേക്ക് ശിവാനി എത്തുന്നത്. അത് താരത്തിന് ഒരുപാട് നേട്ടമുണ്ടാക്കി.
കമൽ ഹാസന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ വിക്രത്തിൽ വിജയ് സേതുപതിയുടെ ഭാര്യമാരിൽ ഒരാളായി അഭിനയിക്കാൻ ശിവാനിക്ക് അവസരം ലഭിച്ചു. ഈ കഴിഞ്ഞ ആഴ്ച ഇറങ്ങിയ വിജയ് സേതുപതിയുടെ തന്നെ ഡി.എസ്.പി എന്ന സിനിമയിലും ശിവാനി അഭിനയിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിൽ ഒരു ഗ്ലാമറസ് താരമാണ് ശിവാനി. ഇപ്പോഴിതാ ഒരു സിമ്മിങ് പൂളിൽ വച്ച് എടുത്ത ഗംഭീര ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ശിവാനി പോസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രശുൺ പ്രശാന്ത് ശ്രീധറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ചൈതന്യ റാവുവിന്റെ ഡിസൈനിലുള്ള മിനി സ്കർട്ട് ഔട്ട്.ഫിറ്റാണ് ശിവാനി ധരിച്ചിരിക്കുന്നത്. ഏതാണ് ഈ ഗ്ലാമറസ് ബ്യൂട്ടി എന്നാണ് ആരാധകർ ചോദിക്കുന്നത്.