Shobana Birthday: `ഏപ്രിൽ 18` മുതൽ `വരനെ ആവശ്യമുണ്ട്` വരെ; ശോഭനയുടെ മറക്കാനാവാത്ത കഥാപാത്രങ്ങൾ

Tue, 21 Mar 2023-3:40 pm,

ബാലചന്ദ്രമേനോൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഏപ്രിൽ 18 സിനിമയിലൂടെയാണ് നായികയായി ശോഭനയുടെ അരങ്ങേറ്റം. ചിത്രത്തിൽ ബാലചന്ദ്രമേനോന്റെ ഭാര്യയായാണ് ശോഭന അഭിനയിച്ചത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ ശോഭനയ്ക്ക് 14 വയസായിരുന്നു.

(കടപ്പാട്: ശോഭന, ഫേസ്ബുക്ക്)

 

അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ​ഗോപിയുടെ നായികയായാണ് താരം ചിത്രത്തിൽ അഭിനയിച്ചത്. 

(കടപ്പാട്: ശോഭന, ഫേസ്ബുക്ക്)

 

2011ലാണ് ശോഭന ഒരു പെൺകുട്ടിയെ ദത്തെടുത്തത്. വിനീത് ശ്രീനിവാസൻ ചിത്രം തിരയിൽ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. 

(കടപ്പാട്: ശോഭന, ഫേസ്ബുക്ക്)

 

മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, മുകേഷ്, ബാലചന്ദ്രമേനോൻ തുടങ്ങി മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പമെല്ലാം ശോഭന അഭിനയിച്ചിട്ടുണ്ട്. 

(കടപ്പാട്: ശോഭന, ഫേസ്ബുക്ക്)

 

മലയാളികൾക്ക് പ്രിയപ്പെട്ട ജോഡിയായിരുന്നു മോഹൻലാൽ-ശോഭന ജോഡി. മറക്കാനാവാത്ത ഒട്ടനവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. നാടോടിക്കാറ്റ്, തേൻമാവിൻ കൊമ്പത്ത്, പവിത്രം, ഉള്ളടക്കം, വെള്ളാനകളുടെ നാട്, പക്ഷേ, മായാമയൂരം, മാമ്പഴക്കാലം തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ്.

(കടപ്പാട്: ശോഭന, ഫേസ്ബുക്ക്)

 

മമ്മൂട്ടിക്കൊപ്പവും നിരവധി ചിത്രങ്ങളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. മഴയെത്തും മുൻപേ, പപ്പയുടെ സ്വന്തം അപ്പൂസ്, അനന്തരം, വല്യേട്ടൻ, ഗോളാന്തര വാർത്ത,കളിയൂഞ്ഞാൽ, യാത്ര, ഹിറ്റ്ലർ, വിഷ്ണു തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 

(കടപ്പാട്: ശോഭന, ഫേസ്ബുക്ക്)

 

അഭിനേത്രി എന്നതിന് പുറമെ ഒരു നർത്തകി കൂടിയാണ് താരം.

(കടപ്പാട്: ശോഭന, ഫേസ്ബുക്ക്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link