Trisha: തൃഷ സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നു; കാരണം `മകന്റെ വിയോഗം`
തന്റെ മകന്റെ വിയോഗത്തിൽ സിനിമയിൽ നിന്നും ഇടവേളയെടുക്കുകയാണെന്ന് അറിയിച്ച് തെന്നിന്ത്യൻ സൂപ്പർ താരം തൃഷ. ക്രിസ്തുമസ് പുലരിയിൽ തന്റെ മകനെപ്പോലെ വളർത്തിയ നായക്കുട്ടി 'സോറോ' നഷ്‌ടമായ ദുഃഖത്തിലാണ് തൃഷ.
ക്രിസ്തുമസ് പുലരിയിലാണ് സോറോയുടെ വിയോഗം എന്ന് തൃഷ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സോറോയെ അടക്കിയ സ്ഥലത്തിന്റെ ചിത്രവും തൃഷ പങ്കുവെച്ചു.
'ക്രിസ്തുമസ് പുലരിയില്‍ എന്റെ മകന്‍ സോറോ ഞങ്ങളെ വിട്ടുപോയി. എന്നെ വ്യക്തിപരമായി അറിയക്കുന്നവര്‍ക്ക് എനിക്ക് സോറോ എന്തായിരുന്നുവെന്ന് അറിയാം. മുന്നോട്ടുള്ള ജീവിതത്തിന് ഇനി അര്‍ഥമില്ല'
'ഞാനും എന്റെ കുടുംബവും അതീവ ദുഖത്തിലും ഞെട്ടലിലുമാണ്. ജോലിയില്‍ നിന്ന് കുറച്ച് ദിവസ്സത്തേക്ക് വിട്ടു നില്‍ക്കുകയാണ്', സമൂഹിക മാധ്യമങ്ങളിൽ തൃഷ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തന്റെ പൊന്നോമനയുടെ ചിത്രവും തൃഷ പങ്കുവെച്ചു.
ഇങ്ങനെയൊരു അവസരത്തിൽ തൃഷയെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാത്ത അവസ്ഥയിലാണ് അവരെ അറിയാവുന്നവർ. എങ്കിലും തൃഷയ്ക്ക് ആശ്വാസവാക്കുകളുമായി നിരവധിപ്പേർ കമന്റുകൾ കുറിക്കുന്നുണ്ട്