വനിതാ വിജയകുമാറിന്റെ വിവാഹ ചിത്രങ്ങൾ വൈറലാകുന്നു...
നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു തുടർന്ന് വിവാഹിതരാകുകയായിരുന്നു.
കാമുകനും ചലച്ചിത്ര നിർമ്മാതാവുമായ പീറ്റർ പോളിനെ നടി വനിത വിജയകുമാർ ശനിയാഴ്ചയാണ് വിവാഹം കഴിച്ചത്.
ക്രിസ്തീയ ആചാരപ്രകാരമാണ് നടി വനിത വിജയകുമാർ പീറ്റർ പോളിനെ വിവാഹം കഴിച്ചത്. ഇരുവരും വളരെക്കാലമായി പ്രണയ ബന്ധത്തിലായിരുന്നു.
വിവാഹ വേളയിൽ വനിത വിജയകുമാർ മനോഹരമായ വെള്ളനിറത്തിലുള്ള ഗൗൺ ധരിച്ചിരുന്നു, പീറ്റർ പോൾ കറുത്ത നിറമുള്ള സ്യൂട്ടാണ് അണിഞ്ഞിരുന്നത്.
വനിത വിജയകുമാറും പീറ്റർ പോളിന്റെയും ചിത്രങ്ങൾ കണ്ട ആർധകർ പ്രതികരിച്ചത് Made for each other എന്നാണ്.
വനിത വിജയകുമാറിന്റെയും പീറ്റർ പോളിന്റെയും വിവാഹ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, ആരാധകർ ഇരുവർക്കും വിവാഹമംഗളാശംസകൾ നേർന്നിട്ടുണ്ട്.
'ബിഗ് ബോസ്' തമിഴിന്റെ മൂന്നാം സീസണിലാണ് വനിത വിജയകുമാർ പങ്കെടുത്തത്. ഈ റിയാലിറ്റി ഷോയിൽ നിന്ന് വനിതയ്ക്ക് ധാരാളം അംഗീകാരം ലഭിച്ചു. 1995 ൽ ചന്ദ്രലേഖ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വനിത തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.