Yashika Aannand: അപകടത്തിന് ശേഷം തിരിച്ചുവരവിന് ഒരുങ്ങി യാഷിക ആനന്ദ്

Mon, 13 Dec 2021-2:19 pm,

ചില സിനിമകളിൽ ചെറിയ വേഷങ്ങളായിൽ യാഷിക അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടന്ന് തന്നെ ആരാധകരെ നേടിയ ഒരാളുകൂടിയാണ് യാഷിക.

തമിഴിൽ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ മത്സരാർത്ഥിയായി എത്തിയ യാഷിക അഞ്ചാം സ്ഥാനം നേടുകയും ചെയ്തിരുന്നു. യാഷികയുടെ കരിയറിന് ബിഗ് ബോസ് വലിയ രീതിയിൽ പങ്കുവഹിക്കുകയും ചെയ്തിരുന്നു. 

അതിന് ശേഷം ‘സോമ്പീ’ എന്ന സിനിമയിൽ യാഷിക നായികയായി അഭിനയിച്ചു. നയൻ‌താര നായികയായ മൂക്കുത്തി അമ്മനാണ് യാഷിക അവസാനമായി അഭിനയിച്ചത്.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് യാഷിക സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പ്പെടുകയും താരത്തിന് വലിയ രീതിയിലുള്ള പരിക്കുകൾ പറ്റുകയും ചെയ്തത്. അപകടത്തിൽ താരത്തിന് തന്റെ ഉറ്റസുഹൃത്തിനെ നഷ്ടമാവുകയും ചെയ്തു. 

 

അമിത വേഗത്തിൽ വന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. യാഷികയ്ക്ക് വലിയ രീതിയിലുള്ള വിമർശനം ലഭിക്കുകയും ചെയ്തു.

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയ യാഷിക പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ഇപ്പോഴിതാ പൂർണ ആരോഗ്യവതിയായി തിരിച്ചെത്തിയ യാഷിക തന്റെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. 

ഗ്ലാമറസ് വേഷത്തിലാണ് യാഷിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. വർഷ ബ്രൈഡൽ മേക്കോവറിന് വേണ്ടിയാണ് താരത്തിന്റെ ഈ ഫോട്ടോഷൂട്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link