Paneer Health Benefits: മഴക്കാലത്ത് രോഗപ്രതിരോധം പ്രധാനം; ഡയറ്റിൽ ഉൾപ്പെടുത്താം ഈ സൂപ്പർഫുഡ്
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് പനീർ.
പനീറിൽ പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നതിനാൽ ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കുകയും ദഹനപ്രശ്നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
പനീർ കാത്സ്യം സമ്പുഷ്ടമാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കാനും സഹായിക്കുന്നു.
പ്രോട്ടീൻ സമ്പുഷ്ടമായ പനീർ പേശികളുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് നല്ലതാണ്.
പനീറിൽ പ്രോട്ടീൻ കൂടുതലും കാർബോഹൈഡ്രേറ്റ് കുറവുമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പനീറിലെ ഉയർന്ന പ്രോട്ടീനും വിറ്റാമിനും ചർമ്മത്തിൻറെയും മുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)