Belly Fat: കുടവയർ കുറയ്ക്കാം... ഈ വിത്തുകൾ ഭക്ഷണത്തിൽ ചേർക്കൂ
മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉപാപചയ പ്രവർത്തനം മികച്ചതാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും സഹായിക്കുന്നു.
നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ചിയ വിത്തുകൾ ശരീരത്തിലെ കലോറി എളുപ്പത്തിൽ എരിച്ചുകളയുന്നതിന് സഹായിക്കുന്നു. ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
ഫ്ലാക്സ് സീഡിൽ നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും കുടവയർ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
എള്ളിന് ആൻറി ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്. ശരീരത്തിൽ കൊഴുപ്പ് ശേഖരിക്കപ്പെടുന്നത് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചണവിത്ത്. ചണവിത്ത് കൊഴുപ്പ് ഇല്ലാതാക്കാനും ഉപാപചയപ്രവർത്തനം മികച്ചതാക്കാനും സഹായിക്കുന്നു.