Guru Vakri 2023: 16 വർഷത്തിന് ശേഷം വ്യാഴം വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Mon, 04 Sep 2023-9:24 am,

Jupiter Vakri Effect: ജ്യോതിഷമനുസരിച്ച് ഏതൊരു ഗ്രഹവും പ്രതിലോമമോ നേർരേഖയിലോ സഞ്ചരിക്കുമ്പോഴും അതിന്റെ ശുഭ-അശുഭ ഫലങ്ങൾ എല്ലാ രാശിക്കാരിലും ഉണ്ടാകും.  സെപ്തംബർ 4 ആയ ഇന്ന് വ്യാഴം വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  ഇത്തരമൊരു സാഹചര്യത്തിൽ പല രാശിക്കാർക്കും ഈ സമയത്ത് ശുഭ-അശുഭ ഫലങ്ങൾ ലഭിക്കും.

ജ്യോതിഷത്തിൽ വ്യാഴത്തെ സന്തോഷം, ഭാഗ്യം, പ്രശസ്തി, മഹത്വം, സമ്പത്ത് മുതലായവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ജാതകത്തിൽ വ്യാഴത്തിന്റെ ശുഭ സ്ഥാനമുള്ള ആളുകൾക്ക് ഈ മേഖലകളിൽ പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും.

ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ പ്രതിലോമ ചലനം ചില രാശിക്കാർക്ക് അശുഭകരമായി  ഫലങ്ങൾ നാകുമെങ്കിലും ഈ 3 രാശിക്കാർക്കും 118 ദിവസം അടിപൊളിയായിരിക്കും. ഈ കാലയളവിൽ ഈ രാശിക്കാർക്ക് സാമ്പത്തിക, ബിസിനസ്സ് നേട്ടങ്ങൾ ഉണ്ടാകും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.

മേടം (Aries): വ്യാഴത്തിന്റെ വക്രഗതി എല്ലാ രാശിക്കാരെയും ബാധിക്കും. എങ്കിലും മേടം രാശിക്കാർക്ക് ഈ കാലയളവിൽ അനുകൂല ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ജോലി സ്ഥലത്ത് പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ ലഭിച്ചേക്കും. ആത്മവിശ്വാസം വർദ്ധിക്കും, പുതിയതായി എന്തെങ്കിലും ചെയ്യാൻ ചിന്തിക്കുന്നവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ധനലാഭമുണ്ടാകും ഒപ്പം ള്ള കാര്യങ്ങളിലും വിജയവും.  ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. 

ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്കും വ്യാഴത്തിന്റെ പ്രതിലോമ ചലനത്തിൽ നിന്നും ശുഭ ഫലങ്ങൾ ലഭിക്കും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യത,  ജോലി ചെയ്യുന്നവർക്ക് വിജയ സാധ്യത,  ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും,  ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. അതോടൊപ്പം കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.

തുലാം (Libra):  തുലാം രാശിക്കാരുടെ ജീവിതത്തിലും വ്യാഴത്തിന്റെ വക്രഗതിയുടെ അനുകൂല ഫലങ്ങൾ ദൃശ്യമാകും. ഈ സമയം പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. വിവാഹത്തിന് യോജിച്ച പങ്കാളിയെ തേടുന്നവരുടെ അന്വേഷണം അവസാനിക്കും. ജ്യോതിഷ പ്രകാരം ജുഡീഷ്യൽ കാര്യങ്ങളിലും വിജയം നേടാൻ സാധ്യത, പല മേഖലകളിലും വിജയം നേടാൻ സാധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link