Solar Eclipse 2023: 178 വർഷങ്ങൾക്ക് ശേഷം സൂര്യഗ്രഹണത്തില്‍ അപൂര്‍വ്വ യോഗം!! ഈ 3 രാശിക്കാർക്ക് രാജകീയ സൗഭാഗ്യം
ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബർ 14-ന് സർവ പിതൃ അമാവാസി നാളില്‍ സംഭവിക്കും. ഇത് ഇന്ത്യയില്‍ ദൃശ്യമാകില്ല. ഇന്ത്യന്‍ സമയം അനുസരിച്ച് ഒക്ടോബർ 14ന് രാത്രി 8:34 മുതൽ അർദ്ധരാത്രി 2:25 വരെയാണ് ഈ ഗ്രഹണം സംഭവിക്കുക. ആഫ്രിക്കയുടെ പടിഞ്ഞാറൻ ഭാഗം, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അറ്റ്ലാന്റിക്, പസഫിക് സമുദ്രം, ആർട്ടിക് എന്നിവിടങ്ങളിൽ ഈ ഗ്രഹണം ദൃശ്യമാകും.
ഇത്തവണ ഒക്ടോബർ 14-ന് സർവ പിതൃ അമാവാസിയ്ക്ക് സൂര്യഗ്രഹണം കഴിഞ്ഞയുടനെ തൊട്ടടുത്ത ദിവസം ശാരദിയ നവരാത്രി ആരംഭിക്കും. ജ്യോതിഷ പ്രകാരം 178 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു അപൂർവ കൂട്ടുകെട്ട് രൂപപ്പെടുന്നത്. '
ജ്യോതിഷം അനുസരിച്ച് സർവ പിതൃ അമാവാസിയിലെ സൂര്യഗ്രഹണം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. കൂടാതെ, സൂര്യഗ്രഹണത്തിൽ സംഭവിക്കുന്ന ഈ അപൂര്‍വ്വ യാദൃശ്ചികത 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. അതായത്, ഈ സൂര്യഗ്രഹണം ചില രാശിക്കാര്‍ക്ക് വളരെയേറെ ശുഭമായിരിയ്ക്കും ഒപ്പം ഈ രാശിക്കാര്‍ക്ക് സമ്പത്തിന്‍റെയും പദവിയുടെയും പുരോഗതിയുടെയും ഏറെ അവസരങ്ങൾ ലഭിക്കും. ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഭാഗ്യം നല്‍കുന്ന രാശിക്കാര്‍ ഇവരാണ്...,
മിഥുനം രാശി (Gemini Zodiac Sign)
ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം മിഥുനം രാശിക്കാർക്ക് വളരെ ശുഭമായിരിയ്ക്കും. ഈ രാശിക്കാരുടെ നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെ ലഭിക്കും. ഒരു പുതിയ ജോലി ലഭിച്ചേക്കാം അല്ലെങ്കിൽ നിങ്ങളുടെ കരിയറിൽ വലിയ മാറ്റമുണ്ടാകാം. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. നിങ്ങൾ ജീവിതത്തിൽ സന്തോഷം കണ്ടെത്തും, പഴയ പ്രശ്നങ്ങൾ ഇല്ലാതാകും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ഉണ്ടാകും.
തുലാം രാശി (Libra Zodiac Sign)
വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം തുലാം രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. അവർക്ക് സമൂഹത്തിൽ ബഹുമാനം ലഭിക്കും. ഈ രാശിക്കാരുടെ എതിരാളികളുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടും. ഈ രാശിക്കാര്‍ വിജയത്തിന്‍റെ പാതയിൽ മുന്നോട്ട് നീങ്ങും. സാമ്പത്തിക പ്രശ്നങ്ങൾ എന്നെന്നേക്കുമായി അവസാനിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മെച്ചമായിരിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും. കുടുങ്ങിയ പണം തിരിച്ചുകിട്ടും.
മകരം രാശി (Capricorn Zodiac Sign)
മകരം രാശിക്കാർക്ക് സൂര്യഗ്രഹണത്തിന്‍റെ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇക്കൂട്ടരുടെ ജീവിതത്തിൽ സമ്പത്ത് വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ വീണ്ടും തുടങ്ങാം. സാമ്പത്തിക ബുദ്ധിമുട്ട് മാറും, നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാകും. ജോലിയിൽ പുതിയ അവസരങ്ങൾ വന്നുചേരും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)