Shani Gochar 2024: 3 ദിവസങ്ങള്‍ക്ക് ശേഷം ശനി ദേവന്‍ ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും, സമ്പത്ത് വര്‍ഷിക്കും!!

Tue, 02 Apr 2024-3:11 pm,

ഇതിന് മുമ്പ് ശനി നവംബർ 24 മുതൽ ശതഭിഷ നക്ഷത്രത്തിൽ സഞ്ചരിക്കുകയായിരുന്നു. ശനിയുടെ പൂർവാഭാദ്രപദ നക്ഷത്രത്തിൽ സംഭവിക്കുന്ന ഈ സംക്രമണം എല്ലാ  രാശിചിഹ്നങ്ങൾക്കും ഗുണം ചെയ്യും. എന്നാല്‍ 4 രാശികള്‍ക്ക് ശനിയുടെ രാശിമാറ്റം അവരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കാനുള്ള അവസരം ഒരുക്കും. ശനിയുടെ സംക്രമണം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യോദയത്തിന്  വഴി തെളിക്കും എന്ന് അറിയാം...  

മേടം രാശി  (Aries Zodiac Sign)    ശനിയുടെ ഈ സംക്രമണം മേടം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഈ കാലയളവിൽ ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. നിങ്ങൾ അഭിമുഖീകരിച്ചിരുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങും. ഏറെ സാമ്പത്തിക നേട്ടത്തിന്‍റെ സമയമാണ് ഇത്.   ബിസിനസ് ചെയ്യുന്നവർക്ക് നല്ല ഡീൽ ലഭിക്കും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് ഈ മാസം ശുഭവാർത്തകൾ നൽകും.

ഇടവം രാശി  (Taurus Zodiac Sign) 

ഇടവം രാശിക്കാർക്ക് ശനിയുടെ സംക്രമം ഏറെ ശുഭകരമാണ്. ഈ രാശിക്കാര്‍ ജോലിയിലും ബിസിനസിലും വിജയം കൈവരിക്കും. പ്രമോഷനെ കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ഈ കാലയളവിൽ അത് പൂർത്തിയാകും. സ്ഥാനക്കയറ്റത്തിനൊപ്പം വരുമാനവും വർദ്ധിക്കും. കരിയറില്‍ പുരോഗതിയ്‌ക്കൊപ്പം നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് വളരെയധികം പിന്തുണകൂടി ലഭിക്കും. ദാമ്പത്യത്തിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും. അവിവാഹിതര്‍ക്ക് വിവാഹാലോചനകളും നല്ല ബന്ധങ്ങളും വന്നു ചേരും.

കന്നി രാശി (Virgo Zodiac Sign) 

ഈ രാശിക്കാരെ ദീർഘകാലമായി അലട്ടിയിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ഈ കാലയളവില്‍ സന്തോഷവും സൗകര്യങ്ങളും വർദ്ധിക്കാൻ പോകുന്നു. കരിയറിൽ പുരോഗതിയിലേക്കുള്ള പുതിയ പാതകൾ സൃഷ്ടിക്കപ്പെടും. ജീവിത പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.  

ധനു രാശി (Sagittarius Zodiac Sign) 

ഈ രാശിക്കാർക്ക് ഈ കാലയളവിൽ ഇഷ്ടമുള്ള ജോലി ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഈ കാലയളവിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. പുതിയ ബിസിനസ് ആരംഭിച്ചവർ അവരുടെ ബിസിനസ് വിപുലീകരിക്കുന്നതിൽ വിജയിക്കും. ജീവിത പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. സാധ്യമെങ്കിൽ, ഈ കാലയളവിൽ ചില പുതിയ നല്ല വാർത്തകൾ ലഭിച്ചേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link