Shani Nakshatra Transit 2023: ശനിയുടെ നക്ഷത്രമാറ്റം ഈ 3 രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി
ജനുവരി 17 ന് ശനി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് പ്രവേശിക്കുമ്പോൾ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭത്തിൽ എത്തുന്നത്.
മേടം: ഈ സമയം മേട രാശിക്കാരുടെ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. ജോലിസ്ഥലത്ത് പുരോഗതിയും ബിസിനസ്സിൽ വലിയ ലാഭവും ഉണ്ടാകും. അടുത്ത രണ്ടര വർഷം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും.
ഇടവം: ഈ രാശിക്കാർക്ക് ജോലിസ്ഥലത്ത് മികച്ച വിജയത്തിന് സാധ്യത. സർക്കാർ ജോലിയിലോ രാഷ്ട്രീയത്തിലോ ഉയർന്ന സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി ആഗ്രഹിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിക്കും.
കന്നി: ഈ സമയം കന്നി രാശിക്കാരുടെ ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. പഴയ കടങ്ങളിൽ നിന്നും മുക്തി ലഭിക്കും.
മകരം: മകരം രാശിക്കാർ സംസാരം കൊണ്ട് ആളുകളുടെ മനസ്സ് കീഴടക്കും. ബിസിനസ്സിൽ ലാഭമുണ്ടാക്കും. കച്ചവടവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ കാലയളവിൽ വലിയ നേട്ടങ്ങൾ ലഭിക്കും. വരുമാനം നേടുന്നതിന് വിവിധ മാർഗങ്ങൽ തുറക്കും.
കുംഭം: ശനി 30 വർഷത്തിന് ശേഷം കുംഭ രാശിയിലേക്കാണ് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ദീർഘനാളത്തെ അസുഖങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)