Ahaana Krishna: അഹാനയുടെ വസ്ത്രത്തിന്റെ നിറത്തിനെ ട്രോളി സോഷ്യൽ മീഡിയ; അച്ഛൻ വാങ്ങി തന്നതാണോയെന്ന് കമ്മന്റ്സ്

Mon, 26 Feb 2024-12:35 pm,

ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. തനിക്ക് പ്രിയപ്പെട്ട മറ്റൊരു വസ്ത്രം കൂടി ലഭിച്ചെന്നാണ് താരം ക്യാപ്ഷൻ നൽകിയത്.

 

എന്നാൽ താരത്തിന്റെ വസ്ത്രത്തിന്റെ നിറം ഒരു വിഭാ​ഗം ആളുകളെ ചൊടിപ്പിച്ചിരിക്കുകയാണ്.

 

ഓറഞ്ച് നിറമാണെങ്കിലും കാവി നിറത്തോട് അൽപ്പം സാമ്യത തോന്നിക്കുന്ന ഈ വസ്ത്രം അച്ഛൻ കൃഷ്ണ കുമാർ വാങ്ങി തന്നതാണോ എന്നാണ് ആരാധകരുടെ ചോദ്യം.

 

അതേസമയം തന്നെ ഈ നിറം താരത്തിന് നന്നായി ഇണങ്ങുന്നുണ്ടെന്ന തരത്തിലും കമ്മന്റുകൾ വരുന്നുണ്ട്.

 

ഏതായാലും അഹാന ഇപ്പോൾ സിം​ഗപ്പൂരിൽ അടിച്ചു പൊളിക്കുകയാണ്. 

 

താരത്തിനൊപ്പം അമ്മ സിന്ധു കൃഷ്ണയും ഉണ്ട്. ഇരുവരും കുറച്ച് ദിവസങ്ങളായി സിം​ഗപ്പൂരിലാണ്. നടി എന്നതിലുപരി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് താരം. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link