Ahaana Krishna: പച്ചപനംതത്തപോൽ മനോഹരം...അഹാനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
ലില്ലീ, അന്വേഷണം എന്നീ സിനിമകൾ ഒരുക്കിയ പ്രശോഭ് വിജയനാണ് അടി എന്ന സിനിമയുടെ സംവിധായകൻ. നിർമ്മാണം ദുൽഖർ സൽമ്മാൻ ആണ്.
ഷൈൻ ടോം ചാക്കോയേയും അഹാനയേയും പ്രേക്ഷകർ ഇത് വരെ കാണാത്ത കഥാപാത്രങ്ങളായാണ് അടിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഏപ്രിൽ 14ന് വിഷുവിനോടനുബന്ധിച്ചായിരുന്നു സിനിമ തീയേറ്ററുകളിൽ എത്തിയത്.
റിലീസിനോടനുന്ധിച്ച് പുറത്തു വിട്ട ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെയാണ് അഹാന അഭിനയ രംഗത്തേക്ക് എത്തിയത്.
പാച്ചുവും അത്ഭുത വിളക്കുമാണ് അഹാനയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ.
നടി എന്നതിലുപരി ഇൻഫ്ലുവൻസർ യൂട്യൂബർ എന്നീ നിലകളിലും അഹാന ശ്രദ്ദേയയാണ്.