Airtel vs Jio vs Vi: ഈ പ്ലാനുകളില്‍ ലഭിക്കുന്നു 84GB Dataയും ഡിസ്നി + ഹോട്ട്‌സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്ഷനും

Thu, 17 Feb 2022-5:19 pm,

ജിയോയുടെ 419 രൂപയുടെ പ്ലാൻ 

ജിയോയുടെ 419 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 3 GB Data ലഭിക്കുന്നു. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.  അതായത് വാലിഡിറ്റിയിൽ ആകെ 84 GB Data   ഉപയോക്താക്കൾക്ക് ലഭിക്കും. പ്ലാനിനൊപ്പം, നിങ്ങൾക്ക് ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

ജിയോയുടെ 601 രൂപയുടെ പ്ലാൻ    ജിയോയുടെ ഈ പ്ലാനിന്‍റെ വാലിഡിറ്റി 28 ദിവസമാണ്, പ്രതിദിനം 3 GB അതായത് മൊത്തം 84GB Data യാണ്  ഈ പ്ലാനില്‍ ലഭിക്കുക.  ഇതോടൊപ്പം അൺലിമിറ്റഡ് കോളിംഗും ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ ആക്‌സസും നൽകുന്നുണ്ട്. ഇതുകൂടാതെ, ഡിസ്നി ഹോട്ട്സ്റ്റാർ മൊബൈലിലേക്കുള്ള സൗജന്യ ആക്സസ് പ്ലാനിനൊപ്പം ലഭ്യമാണ്.

 

വോഡഫോൺ ഐഡിയ 475 രൂപയുടെ പ്ലാൻ   വോഡഫോൺ ഐഡിയയുടെ ഈ പ്ലാനിന്‍റെ  വാലിഡിറ്റി  28 ദിവസമാണ്.   ഈ സമയത്ത്  ഉപയോക്താക്കൾക്ക് 3 GB അതായത് മൊത്തം 84 GB Data ലഭ്യമാണ്. ഇതിൽ അൺലിമിറ്റഡ് കോളിംഗ് സൗകര്യവും നൽകുന്നുണ്ട്.

വോഡഫോൺ ഐഡിയ 601 രൂപ പ്ലാൻ ഈ പ്ലാനിന്‍റെ വാലിഡിറ്റി 28 ദിവസമാണ്. ഈ പ്ലാനിലൂടെ  ഉപയോക്താക്കൾക്ക് പ്രതിദിനം 3GB Data ലഭിക്കും. ഇതുകൂടാതെ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, വാരാന്ത്യ ഡാറ്റ റോൾഓവർ എന്നിവയ്‌ക്കൊപ്പം, ഡിസ്നി ഹോട്ട്‌സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.  

എയർടെൽ 599 രൂപയുടെ പ്ലാൻ

എയർടെല്‍ നല്‍കുന്ന ഈ പ്ലാനില്‍  പ്രതിദിനം  3GB Data ലഭ്യമാണ്,  ഈ പ്ലാനിന്‍റെ വാലിഡിറ്റി 28 ദിവസമാണ്.  ഈ പ്ലാൻ പ്രകാരം, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗും ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്‍റെ സൗജന്യ ട്രയലും ഒരു വർഷത്തേക്ക് ഡിസ്നി ഹോട്ട്‌സ്റ്റാറിന്‍റെ  സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link