Aishwarya Lakshmi: മഞ്ഞയിൽ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങൾ കാണാം
സിനിമാവിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം തന്റെ സോഷ്യൽ മീഡിയ വഴി ഐശ്വര്യ ലക്ഷ്മി പങ്കുവെക്കാറുണ്ട്.
ഐശ്വര്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഞ്ഞസാരിയിലാണ് ഐശ്വര്യ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. നീലയിൽ വെള്ള വരകളുള്ള ബ്ലൗസാണ് ഐശ്വര്യ അണിഞ്ഞിരിക്കുന്നത്.
കൈയിൽ വാച്ചും ജിമിക്കി കമ്മലും ധരിച്ച് ലളിതമെങ്കിലും സ്റ്റൈലിഷായാണ് ചിത്രങ്ങളിൽ ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിൽ ടോവിനോ തോമസിന്റെ നായികയായ അപ്പു ആയി എത്തിയാണ് മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഐശ്വര്യ ലക്ഷ്മി കയറിപ്പറ്റിയത്.
മായാനദിയിലെ അപ്പുവും മാത്തനും മലയാളി സിനിമാപ്രേമികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയവരാണ്. മായാനദിക്കു ശേഷം നിരവധി സിനിമകളിൽ ഐശ്വര്യ അഭിനയിച്ചു.