Aishwarya Lekshmi: പതിവ് തുടർന്ന് ഐശ്വര്യ; മഞ്ഞയിൽ മനംകവർന്നു, ചിത്രങ്ങൾ കാണാം
ഇപ്പോൾ മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരിക്കുകയാണ് ഐശ്വര്യ.
മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രമായി ഐശ്വര്യ എത്തിയിരുന്നു.
ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.
മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്.
മായനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളാണ് മലയാളത്തിൽ ഐശ്വര്യ ലക്ഷ്മിയെ പ്രിയങ്കരി ആക്കിയത്.
കരിയറിൽ ചില താഴ്ചയും ഐശ്വര്യക്ക് നേരിടേണ്ടി വന്നു. അർച്ചന 32 നോട് ഔട്ട് ഉൾപ്പെടെയുള്ള സിനിമകൾ പരാജയപ്പെട്ടു.
കൈ നിറയെ അവസരങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മി.