Aishwarya Lekshmi: സാരിയിൽ പൊളി ലുക്കാണ് ഐശു; ക്യൂട്ട് ചിത്രങ്ങൾ കാണാം
നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഐശ്വര്യയുടെ സിനിമാ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു ടൊവിനോ നായകനായെത്തിയ മായാനദി.
അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ചത്.
പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി അവസരങ്ങൾ ഐശ്വര്യയെ തേടിയെത്തി.
മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലെത്തുന്നത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ അഭിനയിച്ചു കഴിഞ്ഞു. പൊന്നിയൻ സെൽവനിലെ പൂങ്കുഴലി എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് കരിയർ ബ്രേക്ക് നേടിക്കൊടുത്ത ചിത്രമായിരുന്നു.
ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.