Aishwarya Rai at Paris Fashion Week: വെള്ളയണിഞ്ഞ് ഐശ്വര്യ റായ്, പാരിസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ലോകസുന്ദരി

Mon, 04 Oct 2021-7:30 pm,

ഇന്ത്യന്‍ സൗന്ദര്യത്തെ  ലോകത്തിന് മുന്നില്‍  അവതരിപ്പിച്ച  സുന്ദരിയാണ്  ഐശ്വര്യ റായ്.   ഞായറാഴ്ച  നടന്ന Paris Fashion Week -ല്‍ ഐശ്വര്യ റായ് എല്ലാവരുടെയും മനം കവര്‍ന്നു.

വർഷങ്ങളോളം ലോറിയൽ പാരീസിന്‍റെ ബ്രാൻഡ് അംബാസിഡറായിരുന്ന 47കാരിയായ താരം  പാരീസ് ഫാഷൻ ഷോയിൽ സൗന്ദര്യവർദ്ധക ഭീമനായ  ലോറിയൽ പാരീസിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര താരങ്ങളുടെ പട്ടികയിൽ ഇടം നേടി. 

 

ഐശ്വര്യറായ് ബച്ചൻ പാരീസ് 2021 വനിതാ വസ്ത്ര വസന്തം/സമ്മർ 2022 ഷോയിൽ പാരീസിലെ ഈഫൽ ടവറിന്‍റെ   മനോഹരമായ  പശ്ചാത്തലത്തില്‍ റാമ്പ് വാക്ക് നടത്തി. 

 

വെള്ള വസ്ത്രം അണിഞ്ഞ് റാമ്പില്‍ എത്തിയ താരം മഞ്ഞുപോലെ കാണപ്പെട്ടു. ഐശ്വര്യ റായ് ബച്ചനെ അതിശയിപ്പിക്കുന്ന രൂപഭംഗി കണ്ട്  ആരാധകര്‍ അമ്പരന്നു... 

ഹെലൻ മിറൻ, കാതറിൻ ലാംഗ്ഫോർഡ്, അംബർ ഹേർഡ്, കാമില കാബെല്ലോ തുടങ്ങി നിരവധി താരങ്ങളും   പരിപാടിയിൽ പങ്കെടുത്തു. 

 

2018 ൽ ഫന്നി ഖാനിൽ അവസാനമായി കണ്ട ഐശ്വര്യ റായ് ബച്ചൻ മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരികയാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link