Aishwarya Rajinikanth`s New Beachfront Home: ഐശ്വര്യ രജനികാന്തിന്റെ പുതിയ വീട് കണ്ട് കണ്ണ് നിറഞ്ഞ് രജനികാന്ത് പറഞ്ഞത്! ധനുഷിനുള്ള മറുപടിയോ ഇത്?
വാതിൽ തുറന്ന് തന്റെ പിതാവിനെ അകത്തേക്ക് ക്ഷണിക്കുന്ന ഐശ്വര്യയെ വീഡിയയോയിൽ കാണാം. അകത്തെത്തിയ ശേഷം വിളക്ക് കൊളുത്തി പൂജയും നടത്തുന്നുണ്ട്.
പിന്നീട് ആവേശത്തോടെ തന്റെ മകളുടെ വീട് നടന്നു കാണുന്ന രജനികാന്തിനെയാണ് വീഡിയോയിൽ കാണുന്നത്. ഇൻ്റീരിയർ ഡിസൈനുകൾ, മാർബിൾ കലകൾ, ആകർഷകമായ പെയിൻ്റിംഗുകൾ എന്നിവയാൽ മനോഹരമായാണ് വീട് അലങ്കരിച്ചിരിക്കുന്നത്.
ഇവയെല്ലാം രജനികാന്ത് എടുത്തു പറയുകയും. നിറ കണ്ണുകളോടെ മകളെ പ്രശംസിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. നിരവധി പ്ലാറ്റ്ഫോമുകളിൽ ഈ വീഡിയോ ഇപ്പോൾ ട്രെന്റിങ്ങ് ആവുകയാണ്.
അതേസമയം ഐശ്വര്യയുടെ ഈ നേട്ടം ധനുഷിനുള്ള മറുപടിയാണെന്നാണ് ആരാധകർ പറയുന്നത്. ഐശ്വര്യ ഇനിയും ഉയരങ്ങളിൽ എത്തട്ടേയെന്ന് ആശംസിക്കുന്നവരുമുണ്ട്. ഐശ്വര്യ രജനികാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്.
2022 ജനുവരി 17-നാണ് ഇരുവരും വേർപിരിയാൻ പോകുയാണെന്ന കാര്യം തുറന്നു പറയുന്നത്. രസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം - സെക്ഷൻ 13 ബി പ്രകാരമാണ് ഹർജി സമർപ്പിച്ചതെന്നാണ് ലഭിക്കുന്ന സൂചന. അതിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും അകന്നാണ് താമസിക്കുന്നത്.