Akhanda Samrajya Yoga 2023: അഖണ്ഡ സാമ്രാജ്യ യോഗം, ഈ രാശിക്കാരുടെ ഭാഗ്യം തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം..!!

Mon, 13 Feb 2023-7:16 am,

മേടം: രാശി (Aries Zodiac Sign): അഖണ്ഡ സാമ്രാജ്യയോഗം മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിയ്ക്കും. ഈ രാശിക്കാര്‍ക്ക് പെട്ടെന്ന് ധനലാഭം ലഭിക്കും. തൊഴിൽ-വ്യാപാരത്തിൽ ലാഭം ഉണ്ടാകും. സാമ്പത്തികമായി ഏറെ നേട്ടങ്ങള്‍ ഉണ്ടാകുന്ന സമയമാണ് വരാന്‍ പോകുന്നത്. കൂടാതെ, ഓഹരി വിപണിയിൽ നിന്നും ഈ രാശിക്കാര്‍ക്ക് നേട്ടമുണ്ടാകും. 

മിഥുനം (Gemini Zodiac Sign): ശനി സംക്രമവും ഗുരു സംക്രമവും മിഥുന രാശിക്കാർക്ക് ഏറെ ശുഭകരമായിരിക്കും. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെടും. ഇവരുടെ ജീവിതത്തില്‍ നിന്ന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീങ്ങും. ജോലി ചെയ്യുന്നവർക്ക് പ്രൊമോഷൻ-ഇൻക്രിമെന്‍റ്  ലഭിക്കും. ജോലി മാറാൻ അവസരമുണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും. നിങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഒരു വലിയ കാര്യം നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കാൻ കഴിയും. 

മകരം (Capricorn Zodiac Sign): വ്യാഴവും ശനിയും ചേർന്ന് രൂപപ്പെട്ട അഖണ്ഡ സാമ്രാജ്യയോഗം  മകരം രാശിക്കാർക്ക് വളരെ അനുഗ്രഹീതമായിരിയ്ക്കും. ഈ രാശിക്കാര്‍ക്ക് ധാരാളം ധനം ലഭിക്കാൻ അവസരമുണ്ടാകും. നഷ്ടമായെന്ന് കരുതിയ പഴയ പണം ലഭിക്കും. ബഹുമാനം വർദ്ധിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ബന്ധങ്ങൾ കൂടുതല്‍ മികച്ചതായി മാറും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link