Akshaya Tritiya 2022: അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം മാത്രമല്ല ഈ സാധനങ്ങൾ വാങ്ങുന്നതും വളരെ ശുഭകകരം!
Akshaya Tritiya 2022: അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് വളരെ ശുഭകരമാണ്. എന്നാൽ സ്വർണ്ണ വില കുത്തനെ ഉയരുന്നതിനാൽ ഈ ദിവസം എല്ലാവർക്കും സ്വർണ്ണം വാങ്ങുന്നത് അസാധ്യമാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്കും സ്വർണം വാങ്ങാൻ കഴിയുന്നില്ലെങ്കിൽ വേറെയും ചില സാധനങ്ങൾ ഉണ്ട് അവ വാങ്ങുന്നതിലൂടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. ഇവയിലും ലക്ഷ്മി ദേവിയുടെയും സമ്പത്തിന്റെ ദേവനായ കുബേരന്റെയും അനുഗ്രഹമുണ്ടാകും.
അക്ഷയതൃതീയ ദിനത്തിൽ നിങ്ങൾക്ക് സ്വർണം വാങ്ങാൻ സാധിച്ചില്ലെങ്കിൽ ഈ ദിവസം ബാർലി/നെല്ല് വാങ്ങുന്നത് ഉത്തമമാണെന്നാണ് പറയുന്നത്. അതായത് ബാർലി/നെല്ല് വാങ്ങുന്നത് സ്വർണ്ണം വാങ്ങുന്നത് പോലെ മംഗളകരമാണെന്നാണ് കണക്കാക്കുന്നത്. ബാർലി/നെല്ല് മഹാവിഷ്ണുവിന്റെ പാദങ്ങളിൽ അർപ്പിക്കുക. ശേഷം ഇതിനെ ഒരു ചുവന്ന തുണിയിൽ കെട്ടി നിങ്ങൾസൂക്ഷിക്കുക. ഇതിലൂടെ നിങ്ങളുടെ വീട്ടിലെ സമ്പത്തും ഐശ്വര്യവും അനുദിനം വർദ്ധിക്കും.
കവടി ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതാണ്. അക്ഷയതൃതീയ ദിനത്തിൽ കവടി വാങ്ങി ലക്ഷ്മീദേവിയുടെ പാദങ്ങളിൽ അർപ്പിക്കുക. ശേഷം വിധി അനുസരിച്ചു ആരാധന നടത്തുക. അടുത്ത ദിവസം ഈ കവടികളെ ഒരു ചുവന്ന തുണിയിൽ പൊതിഞ്ഞ് പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക.
അക്ഷയതൃതീയയിൽ ശ്രീ യന്ത്രം വാങ്ങുന്നതും വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ ദിനം ശ്രീ യന്ത്രത്തെ വിധി വിധാനത്തോടെ സ്ഥാപിക്കുക. വീട്ടിൽ ശ്രീ യന്ത്രം കൊണ്ടുവരാൻ ഏറ്റവും ഉത്തമമായ ദിനമാണ് അക്ഷയതൃതീയ ദിനം എന്നാണ് പറയുന്നത്.
ശംഖ് ലക്ഷ്മീ ദേവിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇത് വീട്ടിൽ സൂക്ഷിക്കുന്നത് എല്ലായ്പ്പോഴും സന്തോഷവും സമൃദ്ധിയും നൽകും. ശംഖ് പൂജ ചെയ്യുന്ന സ്ഥലത്ത് വിധിവിധാനത്തോടെ സ്ഥാപിക്കുക. ഓർമ്മിക്കുക അവിടെ ഒന്നിൽ കൂടുതൽ ശംഖ് സൂക്ഷിക്കരുത്.
അക്ഷയതൃതീയ ദിനത്തിൽ കുടം വാങ്ങുന്നതും വളരെ ശുഭകരമാണ്. കുടം വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നത് വളരെ ഐശ്വര്യമുണ്ടാക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)