Panchgrahi Yoga 2023: അക്ഷയതൃതീയയിൽ പഞ്ചഗ്രഹി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ മിന്നിതെളിയും
ഇന്ന് അക്ഷയതൃതീയ. എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം ചെയ്യുന്ന ജോലി ശാശ്വതമായ ഫലം നൽകുമെന്നാണ് പറയുന്നത്. കൂടാതെ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഈ ദിവസം വളരെ നല്ലതാണ്.
ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഈ ദിവസം വളരെ നല്ലതാണ്. ഇത്തവണ അക്ഷയതൃതീയ ദിനത്തിൽ വ്യാഴം മേട രാശിയിൽ പ്രവേശിക്കും. അതേസമയം സൂര്യൻ, ബുധൻ, രാഹു, യുറാനസ് എന്നീ ഗ്രഹങ്ങൾ ഇതിനകം മേടത്തിലുണ്ട്. ഇതുമൂലം ഈ 4 രാശിക്കാർക്ക് ധനം, തൊഴിൽ, ബിസിനസ്സ് എന്നിവയിൽ ശക്തമായ നേട്ടങ്ങൾ നൽകുന്ന പഞ്ചഗ്രഹിയോഗം രൂപപ്പെടുന്നു.
മേടം (Aries): അക്ഷയ തൃതീയ മേട രാശിക്കാർക്ക് സുവർണ്ണ ഫലങ്ങൾ കൊണ്ടുവരും. നിങ്ങളുടെ ഭാഗ്യം സ്വർണ്ണം പോലെ തിളങ്ങും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. ധനനേട്ടം, സന്തോഷം, പഴയ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം എന്നിവ ഈ സമയത്ത് ലഭിക്കും. വരുമാനം വർദ്ധിക്കും, ദാനധർമ്മങ്ങൾ ചെയ്യുന്നത് ഗുണം ചെയ്യും. സ്വർണം വാങ്ങുന്നതും ശുഭകരമായ ഫലങ്ങൾ നൽകും.
ഇടവം (Taurus): അക്ഷയതൃതീയയിലെ പഞ്ചഗ്രഹിയോഗം ഇടവ രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ പ്രശ്നങ്ങൾ, സമ്മർദം എന്നിവ ഇല്ലാതാകും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. ഉദ്യോഗസ്‌ഥർ നിങ്ങളിൽ സന്തുഷ്ടരായിരിക്കും. പുരോഗതി, ഉയർന്ന സ്ഥാനം ശമ്പള വർധനവ് എന്നിവ ഈ സമയത്ത് ലഭിക്കും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് അക്ഷയതൃതീയ ദിനത്തിൽ നല്ല ഫലങ്ങൾ ലഭിക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങാൻ അവസരമുണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. നിക്ഷേപത്തിന് അനുകൂല സമയം.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് അക്ഷയതൃതീയ മുതൽ നല്ല ദിവസങ്ങൾ ആരംഭിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ജോലിയിലും ബിസിനസിലും പുരോഗതി കൈവരിക്കാൻ സാധ്യത. ശമ്പളം കൂടും. പുതിയ ജോലി തുടങ്ങാന നല്ല സമയം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)