Allu Arjun: സിനിമയിൽ രണ്ട് പതിറ്റാണ്ട്; സ്റ്റൈലിഷ് സ്റ്റാറിൻ്റെ സ്റ്റൈലൻ ചിത്രങ്ങൾ
മലയാളി അല്ലെങ്കിലും കേരളത്തിൽ വലിയ ഹിറ്റുകൾ സ്വന്തമാക്കിയ താരമാണ് അല്ലു അർജുൻ. ആര്യ എന്ന ചിത്രമാണ് അല്ലു അർജുൻ്റെ കരിയറിൽ വഴിത്തിരിവായത്.
നവാഗതനായ സുകുമാറാണ് ആര്യ സംവിധാനം ചെയ്തത്. 2004ൽ പുറത്തിറങ്ങിയ ചിത്രം അന്നത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറി. 4 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ആര്യ ഏകദേശം 30 കോടി രൂപയാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്.
2003ൽ പുറത്തിറങ്ങിയ തെലുങ്ക് റൊമാന്റിക് ചിത്രം ഗംഗോത്രിയിലൂടെയാണ് അല്ലു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഹീറോ, ബണ്ണി, കൃഷ്ണ, സിംഹക്കുട്ടി, ആര്യ2, വരൻ, കില്ലാടി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു.
2006ൽ അല്ലു അർജുൻ നായകനായെത്തിയ ഹാപ്പി എന്ന ചിത്രവും വമ്പൻ ഹിറ്റായതോടെ അല്ലുവിൻ്റെ തലവര മാറി. ജെനീലിയ ഡിസൂസയായിരുന്നു നായിക. മാനോജ് ബാജ്പേയും പ്രധാന വേഷത്തിലെത്തിയിരുന്നു.
അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായത് 2021ൽ പുറത്തിറങ്ങിയ പുഷ്പ എന്ന ചിത്രമാണ്. ചിത്രത്തിൻ്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അല്ലു ഇപ്പോൾ.
2020ൽ പുറത്തിറങ്ങിയ അല വൈകുണ്ഠപുരമലോ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരിലാണ് ചിത്രം മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത്.
അല്ലു അർജുൻ്റെ ആക്ഷൻ രംഗങ്ങൾക്കും ഡാൻസിനുമെല്ലാം നിരവധി ആരാധകരുണ്ട്.