Amala Paul: പിങ്ക് ദ്വീപിൽ തുള്ളിക്കളിച്ച് അമല പോൾ, ചിത്രങ്ങൾ വൈറൽ

Tue, 15 Mar 2022-5:04 pm,

ഇന്തോനേഷ്യയിലെ പിങ്ക് ദ്വീപിൽ നിന്നുളള ചിത്രങ്ങളാണ് അമല പോൾ പങ്കുവച്ചത്. ഒരു കൊച്ചുകുട്ടിയെ പോലെ വെള്ളത്തിൽ കളിക്കുന്നത് ഒക്കെ ചിത്രങ്ങളിൽ കാണാൻ പറ്റും. ഒരു ഫോട്ടോ കൊളാഷ് രീതിയിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. “എന്നെ ബീച്ച് ബം എന്ന് വിളിക്കൂ, ഞാൻ ഒരുപക്ഷേ ‘അതെ മാഡം’ എന്ന് പറയും.. 2019-ൽ ഇന്തോനേഷ്യയിലെ പിങ്ക് ദ്വീപിലേക്കുള്ള എന്റെ യാത്രയിലേക്കുള്ള തിരിച്ചുപോക്ക്.

 

ലോകമെമ്പാടുമുള്ള ഏഴ് പിങ്ക് മണൽ ബീച്ചുകളിൽ ഒന്നാണ് ‘പന്തായി മേറ’ അല്ലെങ്കിൽ ‘പിങ്ക് ബീച്ച് കൊമോഡോ ദ്വീപ്’. സൂര്യനു കീഴെ മണൽ പിങ്ക് നിറത്തിൽ കാണപ്പെടുന്നതിന് കാരണം ‘ഫോറാമിനിഫെ’റ എന്ന സൂക്ഷ്മജീവികളാണ്. 

അവ പവിഴപ്പുറ്റുകളിൽ ഒരു ചുവന്ന പിഗ്മെന്റ് ഉത്പാദിപ്പിക്കുകയും വെളുത്ത മണലുമായി കൂടിച്ചേർന്ന ചെറിയ ചുവന്ന കണികകൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു.

അത് മനോഹരമായി തിളങ്ങുകയും കരയിലും വെള്ളത്തിലും കുന്നുകളിലെ വ്യൂ പോയിന്റുകളിലും ദൃശ്യമാകുന്ന മൃദുവായ പിങ്ക് നിറം കാണിക്കുകയും ചെയ്യുന്നു..”, അമല പോൾ ചിത്രത്തിന് ഒപ്പം കുറിച്ചു. 

 

തെലുങ്ക് നെറ്റ് ഫ്ലിക്സ് ആന്തോളജി ചിത്രമായ ‘പിട്ട കാതല്’ ആണ് അമലയുടെ അവസാന റിലീസ് ചിത്രം. ഇനി പൃഥ്വിരാജിന് ഒപ്പം ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂളിലേക്ക് പോവുകയാണ് താരം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link