Malayalam Astrology | മേടത്തിൽ ഇനി ഇവരുടെ നല്ല കാലം തുടങ്ങും , തൊഴിൽ പരമായി മുന്നേറ്റവും വിജയവും

Fri, 05 Apr 2024-4:09 pm,
Vishu Phalam 2024 Astrology Predictions

പുതിയ വർഷത്തിൻറെ തുടക്കം കൂടിയാണ് വിഷുക്കാലം, കണി കണ്ടുണരുന്നത് ശുഭകരമായൊരു കാലം കൂടിയാവണം എന്നാണ് വിഷു പറയുന്നത്. ജ്യോതിഷ പരമായും വിഷുക്കാലം പ്രത്യേകതയുള്ള ഒന്നാണ്. ചില രാശിക്കാർക്ക് വരുന്ന പുതുവർഷം മികച്ചതായിരിക്കും. ആരൊക്കെയെന്ന് നോക്കാം

Aries

ഫലങ്ങൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഒരു കാലമായിരിക്കും ഇത്. സാമ്പത്തികമായി മേടം രാശിക്കാർക്ക് പുരോഗതിയുണ്ടാവും. വിദ്യാർഥികളായുള്ളവർക്ക് പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിയും. ഉപരിപഠനത്തിന് ഏറ്റവും അനുകൂലമായിട്ടുള്ള ഉള്ള കാലമായിരിക്കും ഇത്. ഉദ്യോഗസ്ഥരായുള്ളവർക്ക് ശമ്പള വർധനയും ഇക്കാലയളവിൽ പ്രതീക്ഷിക്കാം. വസ്തു വാങ്ങാനും, നിങ്ങളുടെ തൊഴിൽ മേഖലകളിൽ വിജയത്തിനും ഇതുവഴി സാധിക്കും

 

Taurus

ഇടവം രാശിക്കാർക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. വിദേശ യാത്രക്ക് അവസരങ്ങൾ ലഭിക്കുന്ന കാലമാണ്. വർഷാവസാനം നിങ്ങൾക്ക് സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാകും. ദീർഘകാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ പലതിനും പരിഹാരം ഉണ്ടാവും

 

കന്നി രാശിക്കാർക്ക് വലിയ ഭാഗ്യങ്ങളുടെ കാലമാണ്. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെടും. ആരോഗ്യം മെച്ചപ്പെടും. ഒപ്പം സാമ്പത്തിക പുരോഗതിയും കന്നിരാശിക്കാർക്ക് ഇക്കാലത്ത് കൈവരിക്കാൻ സാധിക്കും. കുട്ടികൾ ഇല്ലാത്തവർക്ക് സന്താന ഭാഗ്യം കൈവരാം. നിങ്ങൾക്ക് വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും പരമാവധി വിട്ടു നിൽക്കണം.

ഫല വശാൽ നോക്കിയാൽ കർക്കിടകം രാശിക്കാർക്കിത്  ഏറ്റവും മികച്ച ഒരു കാലമാണ്. ദീർഘകാലമായി നടക്കാതിരുന്ന എല്ലാ കാര്യങ്ങളും നടക്കും. കുട്ടികളുണ്ടാകാത്തവർക്ക് ഇതാണ് മികച്ച കാലം. കർക്കിടകം രാശിക്കാരുടെ   സാമ്പത്തിക നില മെച്ചപ്പെടും. അകന്നു കഴിഞ്ഞവർക്ക് തമ്മിൽ ഒന്നിച്ചു ചേരാൻ ഇക്കാലയളവിൽ സാധ്യതയുണ്ട്. പൂർവിക സ്വത്ത് കൈവശം വന്നുചേരാനും ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും ഇത് വഴി സാധിക്കും. നിങ്ങളുടെ ആരോഗ്യസ്ഥിതിയും മെച്ചപ്പെടും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല )

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link