Fermented Foods: പുളിപ്പിച്ച ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിൻറെ ആരോഗ്യം മികച്ചതാക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
തൈര് പ്രോബയോട്ടിക്കുകളാൽ സമ്പന്നമാണ്. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകൾ ദഹനത്തിന് മികച്ചതാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
പ്രോബയോട്ടിക്കുകളുടെയും ഓർഗാനിക് ആസിഡുകളുടെയും സമ്പന്നമായ ഉറവിടമാണ് കൊമ്പുച്ച. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ദഹനം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കുടലിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്ന ഭക്ഷണമാണ് കിംചി. ഇത് കുടലിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളാൽ സമ്പന്നമാണ്.
പുളിപ്പിച്ച ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.